Breaking News

Trending right now:
Description
 
Oct 17, 2016

അഴിമതി: വിജിലന്‍സ്‌ ഡയറക്ടര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ

image തുറമുഖ ഡയറക്ടറുടെ ചുമതലയിലായിരുന്ന കാലത്ത്‌ കോടിക്കണക്കിനു രൂപയുടെ അഴിമതിനടത്തിയതിന്‌ വിജിലന്‍സ്‌ ഡയറക്ടര്‍ ജേക്കബ്‌ തോമസിനെതിരെ വകുപ്പുതല അച്ചടക്കനപടിക്കു ശുപാര്‍ശ. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്‌. 2009-13 കാലഘട്ടത്തിലാണ്‌ ജേക്കബ്‌ തോമസ്‌ തുറമുഖവകുപ്പിന്റെ ചുമതല വഹിച്ചത്‌. ഈ കാലയളവില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതിയും അധികാരദുര്‍വിനിയോഗവും നടത്തിയെന്ന പരാതിയില്‍ 2014-ല്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്‌തു. സോളാര്‍ പാനല്‍ സ്ഥാപിച്ചതിലും അനുമതിയില്ലാതെ കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങിയതിലും സര്‍ക്കാരിനു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്‌. 10 ലക്ഷം രൂപയ്‌ക്ക്‌ മുകളില്‍ ഇത്തരത്തില്‍ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ സര്‍ക്കാരിന്റെയും ഐടിവകുപ്പിന്റെയും അനുമതിവാങ്ങണമെന്നാണ്‌ നിയമം. ഇതുമറികടന്ന്‌ 54 ലക്ഷം രൂപയുടെ കംപ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടി. സാമ്പത്തികവര്‍ഷത്തിന്റെ അവസാനമാണ്‌ ഇതു വാങ്ങിയെന്നതിനാല്‍ ട്രഷററി ചട്ടങ്ങളുടെ ലംഘനവുമാണെന്നു ചൂണ്ടിക്കാട്ടുന്നു. വലിയതുറയിലെ തുറമുഖ ആസ്ഥാനത്തേക്ക്‌ ആലുവയില്‍നിന്ന്‌ സ്റ്റീല്‍ ഫര്‍ണിച്ചവര്‍ വാങ്ങിയവകയില്‍ 13 ലക്ഷം രൂപയുടെ അധികച്ചെലവുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്‌. സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നടപടിയുണ്ടാകാതിരിക്കെ വിവരാവകാശ നിയമപ്രകാരമാണ്‌ റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌.