Oct 16, 2016
നടി കങ്കണയ്ക്ക് കാര്‍ അപകടത്തില്‍ പരുക്ക്
യുഎസില്‍ കാര്‍ നിയന്ത്രണം വിട്ട് ഇരുമ്പുമതിലില് ഇടിച്ചു ബോളിവുഡ് താരം
കങ്കണ റണാവത്ത് നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. സിമ്രാന്
എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി അമേരിക്കയില്‍ എത്തിയതാണ് നടി.
ജോര്‍ജിയയ്ക്കു പുറത്തുള്ള ഷൂട്ടിങ് സെന്ററില്‍നിന്നു അറ്റ് ലാന്റയിലെ
ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് കാര്‍ അപകടത്തില്‍പെട്ടത്. റോഡിലെ അതിവേഗ
ലൈനിലായിരുന്നു കങ്കണയുടെ കാര്‍. ഡ്രൈവര്‍ക്ക് പെട്ടെന്ന്
ചുമയുണ്ടാകുകയും നിര്‍ത്താതെ ചുമയ്ക്കുന്നതിനിടെ കാര്‍
നിയന്ത്രണംവിടുകയുമായിരുന്നു. പാതമാറി സഞ്ചരിച്ച വാഹനം മൂന്നു ഹൈവേ
ലൈനുകളും കടന്ന് ഇരുമ്പുമതിലില് ഇടിച്ചുനിന്നുവെന്നാണ് റിപ്പോര്‍ട്ട്.
കങ്കണയടക്കം കാറില്‍ ഉണ്ടായിരുന്നവരെല്ലാം നിസാര പരുക്കുകളോടെയാണ്
രക്ഷപ്പെട്ടത്.