Breaking News

Trending right now:
Description
 
Oct 16, 2016

ചമ്പക്കുളം കല്ലൂര്‍ക്കാട്‌ സെന്റ്‌ മേരീസ്‌ ഫൊറോനപള്ളി ഇനി ബസലിക്ക

image ചങ്ങനാശേരി അതിരൂപതയിലെ ആദ്യ ബസലിക്കയായി ചമ്പക്കുളം കല്ലൂര്‍ക്കാട്‌ സെന്റ്‌ മേരീസ്‌ ഫൊറോനപള്ളിയെ ഉയര്‍ത്തി. അതിരൂപതയിലെ ദേവാലയങ്ങളില്‍ പരമ്പര്യംകൊണ്ടും പൗരാണികതകൊണ്ടും ഏറെ പ്രസിദ്ധമായ ദേവാലയമാണിത്‌. മാര്‍ത്തോമ്മ ശ്ലീഹായില്‍ സ്ഥാപിതമായ ഏഴരപള്ളികള്‍ക്കുശേഷം സ്ഥാപിക്കപ്പെട്ട ദേവാലയങ്ങളില്‍പെടന്നു പള്ളിയാണ്‌ ചമ്പക്കുളം കല്ലൂര്‍ക്കാട്‌ ഫൊറോനപള്ളി. ബസലിക്കയായി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനത്തില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ സെപ്‌റ്റംബര്‍ 20നു ഒപ്പുവച്ചിരുന്നു. അതിരൂപതാതലത്തിലുള്ള ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ 27നു ഉച്ചകഴിഞ്ഞ്‌ രണ്ടിനു പള്ളിയില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനമധ്യേ നടക്കുമെന്നു അതിരൂപതാ കേന്ദ്രം ഓഫീസ്‌ വ്യക്താക്കി. എഡി 427 ഡിസംബര്‍ 28നാണ്‌ ഈ പള്ളി സ്ഥാപിതമായത്‌. 1544-ല്‍ ചെമ്പകശേരി രാജാവിന്റെ ഇടപെടലില്‍ പള്ളിയുടെ നവീകരണം ഉള്‍പ്പെടെ പലതവണ നവീകരണം നടത്തിയിരുന്നു. 1720-ല്‍ പുതിയ പള്ളിനിര്‍മിക്കാന്‍ തീരുമാനിക്കുകയും പത്തുവര്‍ഷങ്ങള്‍ക്കുശേഷം നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്‌തു. ഫൊറോനയുടെ കീഴില്‍ 15 ഇടവകകളും അഞ്ച്‌ കുരിശുപള്ളികളുമുണ്ട്‌.