Breaking News

Trending right now:
Description
 
Oct 16, 2016

അഭിഭാഷകര്‍ക്കെതിരെ മുഖ്യമന്ത്രി; കോടതി ആരുടെയും സ്വകാര്യസ്വത്തല്ല

image കോടതി ആരുടെയെങ്കിലും സ്വകാര്യ സ്വത്താണെന്നു അഭിഭാഷകര്‍ ധരിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്‌. കോടതികള്‍ രാജ്യത്തിന്റെ സ്വത്താണ്‌. കോടതിയില്‍ ആരു കയറണം, ആരു കയറേണ്ട എന്നു തീരുമാനിക്കേണ്ടത്‌ അഭിഭാഷകരല്ല. കോടതിയുടെ നിയന്ത്രണാധികാരം ജുഡീഷ്യറിക്കാണ്‌. ജുഡീഷ്യറിയുടെ അധികാരം അഭിഭാഷകര്‍ എടുത്തണിയേണ്ട. അഭിഭാഷകര്‍ക്കും ജഡ്‌ജിമാരുടെ അതേ അധികാരമുണ്ടെന്നു തെറ്റിദ്ധരിക്കരുതെന്നും മുഖ്യമന്ത്രി കടുത്തഭാഷയില്‍ വ്യക്തമാക്കി. അഭിഭാഷര്‍ ഇപ്പോള്‍ ചെയ്യുന്നത്‌ നിയമലംഘനമാണ്‌. നിയമലംഘനമുണ്ടായാല്‍ ഇടപെടേണ്ടതു സര്‍ക്കാരിന്റെ ചുമതലയാണ്‌. അഭിഭാഷകരുടെ നിയമലംഘനം അസഹനീയമായിത്തീര്‍ന്നാല്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നു അവര്‍ മനസിലാക്കണം-കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നതിനിടെയാണ്‌ അഭിഭാഷകര്‍ക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ചത്‌. കഴിഞ്ഞദിവസം തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയില്‍ അഭിഭാഷകരുടെ ഭാഗത്തുനിന്നുണ്ടായ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.