Breaking News

Trending right now:
Description
 
Oct 16, 2016

മാധ്യമപ്രവര്‍ത്തരെ ആക്രമിച്ചകേസ്‌: 10 അഭിഭാഷകര്‍ക്കെതിരെ കേസ്‌

image തിരുവനന്തപുരം വിജിലന്‍സ്‌ കോടതി മുറിയില്‍ വെള്ളിയാഴ്‌ച ജഡ്‌ജിയുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും ബലം പ്രയോഗിച്ചു പുറത്താക്കുകയും ചെയ്‌ത സംഭവത്തില്‍ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി അടക്കം 10 അഭിഭാഷകര്‍ക്കെതിരെ വഞ്ചിയൂര്‍ പൊലീസ്‌ കേസ്‌ റജിസ്റ്റര്‍ ചെയ്‌തു. അഭിഭാഷകരായ രതിന്‍, സുഭാഷ്‌, അരുണ്‍, രാഹുല്‍, കണ്ടാല്‍ അറിയാവുന്ന അഞ്ചുപേര്‍ എന്നിവരും പ്രതികളാണ്‌. മാധ്യമപ്രവര്‍ത്തകന്റെ പരാതിയിലാണ്‌ പൊലീസ്‌ കേസ്‌ എടുത്തത്‌. ഈ പരാതിക്കൊപ്പം രണ്ടു വനിതാ മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പൊലീസ്‌ കേസ്‌ എടുത്തിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിജിലന്‍സ്‌ കോടതിയില്‍ മുന്‍ മന്ത്രി ഇ.പി.ജയരാജനെതിരെയുള്ള ബന്ധുനിയമന പരാതി പരിഗണിക്കവേയാണ്‌ പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം മാധ്യമ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്‌തത്‌. കോടതി പല കേസുകള്‍ പരിഗണിച്ചപ്പോഴും അപ്പോഴൊന്നും പ്രശ്‌നമുണ്ടാക്കാതിരുന്ന അഭിഭാഷകര്‍ മുന്‍ മന്ത്രിയുടെ കേസ്‌ പരിഗണിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തിരിയുകയായിരുന്നു. അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ആക്രമണത്തില്‍ പരുക്കേറ്റു. ഒരുവിഭാഗം അഭിഭാഷകര്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ കോടതിമുറിയില്‍ ഭീഷണിപ്പെടുത്തുകയും ബലപ്രയോഗിച്ച്‌ ഇറക്കിവിടുകയും ചെയ്‌ത സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ട്‌.