Breaking News

Trending right now:
Description
 
Oct 14, 2016

പാര്‍ട്ടി കയ്യൊഴിഞ്ഞു; മന്ത്രി ജയരാജന്‍ രാജിവച്ചു

image ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന്‌ വിജിലന്‍സ്‌ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ച സഹാചര്യത്തില്‍ മന്ത്രി ഇ.പി.ജയരാജന്‍ രാജിവച്ചു. ഇന്നു രാവിലെ ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ ബന്ധുനിയമന വിവാദം കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ജയരാജന്‍ മന്ത്രിയായി തുടരുന്നത്‌ ധാര്‍മികമല്ലെന്ന്‌ യോഗം വിലയിരുത്തി. ജയരാജന്‍ പാര്‍ട്ടിക്ക്‌ അപമാനമാണെന്നും മാതൃകാപരമായ നടപടിവേണമെന്നും അഭിപ്രായമുണ്ടായി. രാജിവച്ചേമതിയാകൂവെന്ന്‌ മുഖ്യമന്ത്രി കടുത്ത നിലപാട്‌ എടുക്കുകയും ചെയ്‌തു. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ജയരാജന്‍ രാജിതീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. ഇന്നുതന്നെ അദ്ദേഹം രാജിക്കത്ത്‌ മുഖ്യമന്ത്രിക്കു കൈമാറും. യോഗത്തിനുശേഷം മാധ്യമങ്ങളോട്‌ പ്രതികരിക്കാതെയാണ്‌ ജയരാജന്‍ എകെജി സെന്റര്‍ വിട്ടത്‌. ഇ.പി.ജയരാജന്‍ കൈകാര്യം ചെയ്‌തിരുന്ന വ്യവസായ, കായിക വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതിനും ധാരണയായി. സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ മന്ത്രിമാരായ തോമസ്‌ ഐസക്‌, എ.കെ.ബാലന്‍, ടി.പി.രാമകൃഷ്‌ണന്‍ എന്നിവര്‍ ജയരാജനെതിരെ രൂക്ഷവിമര്‍ശനമാണ്‌ നടത്തിയത്‌. വിജിലന്‍സ്‌ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജയരാജന്‍ രാജിസന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.