Breaking News

Trending right now:
Description
 
Oct 14, 2016

തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ മര്‍ദ്ദനം

image തിരുവനന്തപുരം വഞ്ചിയൂരിലെ വിജിലന്‍സ്‌ പ്രത്യേക കോടതി മുറിക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകരെ ഒരുവിഭാഗം അഭിഭാഷകര്‍ കയ്യേറ്റംചെയ്‌തു പുറത്താക്കി. മന്ത്രി ഇ.പി.ജയരാജനെതിരായ കേസ്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ എത്തിയതാണ്‌ മാധ്യമപ്രവര്‍ത്തകര്‍. ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ ലേഖകന്‍ പ്രഭാതിന്‌ മര്‍ദ്ദനമേറ്റു. തുടര്‍ന്ന്‌ എല്ലാ മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി ഇറക്കിവിടുകയായിരുന്നു. കോടതിനടപടികള്‍ നടക്കുന്നതിനിടെ ജഡ്‌ജിയുടെ മുമ്പില്‍വച്ചാണ്‌ അഭിഭാഷകര്‍ ഇത്തരത്തില്‍ പെരുമാറിയത്‌. വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെയും കയ്യേറ്റശ്രമമുണ്ടായി. രാവിലെ മുതല്‍തന്നെ മാധ്യമപ്രവര്‍ത്തകര്‍ കോടതി മുറിക്കുള്ളില്‍ ഉണ്ടായിരുന്നു. ഏഴുകേസുകള്‍ പരിഗണിച്ചശേഷമാണ്‌ ജയരാജന്റെ കേസ്‌ പരിഗണിച്ചത്‌. ഇതിനു തൊട്ടുമുമ്പായിരുന്നു അഭിഭാഷകര്‍ രംഗത്ത്‌ എത്തിയത്‌. ആരോടുചോദിച്ചിട്ടാണ്‌ നിങ്ങള്‍ അകത്തുകയറിയതെന്നു ആക്രോശിച്ചായിരുന്നു കയ്യേറ്റം. പിന്നീട്‌ പൊലീസ്‌ സഹായത്തോടെയാണ്‌ മാധ്യമപ്രവര്‍ത്തകര്‍ കോടതിക്കു പുറത്തുകടന്നത്‌. മുഖ്യമന്ത്രി ഹൈക്കോടതി ചീഫ്‌ ജസ്റ്റീസുമായി നടത്തിയ ചര്‍ച്ചയ്‌ക്കുശേഷം കോടതിയില്‍ യാതൊരുവിധ നിയന്ത്രണവും ഉണ്ടാകില്ലെന്നു അറിയിച്ചിരുന്നെങ്കിലും ഒരുകൂട്ടം അഭിഭാഷകര്‍ പ്രകോപനം തുടരുകയാണ്‌.