Oct 14, 2016
മന്ത്രി ജയരാജന് ഇന്ന് രാജിപ്രഖ്യാപനം നടത്തിയേക്കും
ബന്ധുനിയമന വിവാദക്കുരുക്കില്‍പ്പെട്ട മന്ത്രി ഇ.പി.ജയരാജന് സ്വയം
സന്നദ്ധനായി ഇന്നു രാജി പ്രഖ്യാപനം നടത്തിയേക്കും. ജയരാജന്റെ മന്ത്രിസ്ഥാനം
സംബന്ധിച്ച് ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍
തീരുമാനമുണ്ടാകും. വിഷയം സംബന്ധിച്ച് ഉചിതമായ നടപടിസ്വീകരിക്കാന്‍
കേന്ദ്രനേതൃത്വം സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ
പശ്ചാത്തലത്തിലാണ് രാജിപ്രഖ്യാപനം സംബന്ധിച്ചുള്ള തീരുമാനത്തില്‍ ജയരാജന്
എത്തിയിരിക്കുന്നത്. ജയരാജനെതിരെ ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ്
തീരുമാനിച്ചതോടെ സിപിഎം നേതൃത്വവും രാജിതന്നെയാണ് നല്ലതെന്നു
വ്യക്തമാക്കിയിട്ടുണ്ട്. സിപിഐ, ജനതാദള്‍ (എസ്), എന്‍സിപി തുടങ്ങിയ
സംഖ്യകക്ഷികളും ജയരാജന് രാജിവയ്ക്കുന്നതാണ് ഉചിതമെന്ന്
വ്യക്തമാക്കിയിരുന്നു. വകുപ്പുമാറ്റമെന്ന നിര്‍ദേശം നേതൃത്വം
പരിഗണിച്ചെങ്കിലും വിജിലന്‍സ് അന്വേഷണം നേരിടുന്നയാള്‍ മന്ത്രിസ്ഥാനത്ത്
തുടരുന്നത് അനുചിതമാണെന്ന് നിലപാടാണുള്ളത്. ജയരാജന് രാജിവച്ചാല്‍ പകരം
മന്ത്രി ഉടന്‍ ഉണ്ടാകാനിടയില്ല. വ്യവസായ വകുപ്പ് മുഖ്യമന്ത്രി
ഏറ്റെടുത്തേക്കും. അതല്ലായെങ്കില്‍ മന്ത്രി ബാലന് അധികചുമതല നല്‍കും.