Breaking News

Trending right now:
Description
 
Oct 14, 2016

ചൈനീസ്‌ മുട്ടകളുടെ വിതരണം; ഭക്ഷ്യസുരക്ഷാവിഭാഗം അന്വേഷണം തുടങ്ങി

image സംസ്ഥാനത്തു വ്യാപകമായി കൃത്രിമ കോഴിമുട്ടകള്‍ വില്‍ക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാവിഭാഗം അന്വേഷണം ആരംഭിച്ചു. രാസവസ്‌തുക്കള്‍ചേര്‍ത്തു നിര്‍മിക്കുന്ന ചൈനീസ്‌ മുട്ടകളാണെന്ന സംശയത്തില്‍ കൊച്ചി, തിരുവനന്തപുരം, ഇടുക്കി എന്നിവിടങ്ങളിലെ വില്‍പനകേന്ദ്രങ്ങള്‍ക്കെതിരെ പരാതി ബന്ധപ്പെട്ടവര്‍ക്കു ലഭിച്ചിട്ടുണ്ട്‌. അന്വേഷണത്തിന്റെ ഭാഗമായി സാംപിളുകള്‍ ശേഖരിച്ചു. തൃശൂര്‍ മണ്ണൂത്തി വെറ്ററിനറി കോളജിലെ പൗള്‍ട്രി സയന്‍സ്‌ വിഭാഗത്തിലെ ലാബില്‍ സാംപിള്‍ പരിശോധിക്കും. രാസവസ്‌തുക്കള്‍ ചേര്‍ത്ത മുട്ടയാണെന്നു സ്ഥിരീകരിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കാനാണ്‌ തീരുമാനം. മൂന്നുമാസം മുമ്പ്‌ സാമാനമായ പരാതികളും സാംപിളുകളും ലഭിച്ചതിനെ തുടര്‍ന്ന്‌ ലാബോറട്ടറിയില്‍ പരിശോധിച്ചെങ്കിലും യഥാര്‍ഥ കോഴിമുട്ടയാണെന്നു തെളിഞ്ഞിരുന്നു. ജനങ്ങള്‍ക്കിടയില്‍ സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ശാസ്‌ത്രീയമായ പരിശോധന നടത്തി വ്യക്ത വരുത്താന്‍ മന്ത്രി കെ.കെ.ശൈലജ ഭക്ഷ്യസുരക്ഷാവിഭാഗത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ചൈനീസ്‌ മുട്ടകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പരന്നതോടെ സംസ്ഥാനത്ത്‌ മുട്ടകളുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞുവെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌.