Breaking News

Trending right now:
Description
 
Jan 10, 2013

കിംഗ്‌ഫിഷര്‍ സര്‍വീസ്‌ പുനരാരംഭിക്കുമെന്ന്‌ ചെയര്‍മാന്‍ വിജയ്‌ മല്യ

image കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സ്‌ സര്‍വീസ്‌ പുനരാരംഭിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്‌. മാര്‍ച്ചില്‍ ആരംഭിക്കുന്ന സമ്മര്‍ ഷെഡ്യൂളില്‍ ഏഴ്‌ വിമാനങ്ങള്‍ ഉപയോഗിച്ച്‌ സര്‍വീസുകള്‍ തുടങ്ങാനുള്ള ശ്രമത്തിലാണ്‌ കിംഗ്‌ഫിഷറെന്ന്‌ ചെയര്‍മാന്‍ വിജയ്‌ മല്യ വ്യക്തമാക്കി. സര്‍വീസ്‌ പുനരാരംഭിക്കുന്നതിന്‌ 650 കോടി രൂപ ചിലവ്‌ വരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. നാലു മാസങ്ങള്‍ക്ക്‌ ശേഷം വിമാനങ്ങളുടെ എണ്ണം 21 ആക്കി ഉയര്‍ത്തും. പിന്നീട്‌ സര്‍വീസുകള്‍ സാധാരണ നിലയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മല്യ അറിയിച്ചു. വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള പദ്ധതി ഡയറക്‌ട്രേറ്റ്‌ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‌ (ഡിജിസിഎ) സമര്‍പ്പിച്ചതായും മല്യ കൂട്ടിച്ചേര്‍ത്തു. ജീവനക്കാരോട്‌ സംസാരിക്കുകയായിരുന്നു വിജയ്‌ മല്യ. 2012 ഒക്ടോബര്‍ ആദ്യം കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിജിസിഎ റദ്ദാക്കിയിരുന്നു. ഡിസംബര്‍ 31ന്‌ പ്രവര്‍ത്തന ലൈസന്‍സിന്റെ കാലാവധിയും അവസാനിച്ചിരുന്നു. അതിനിടെ സര്‍വീസ്‌ പുനരാരംഭിക്കുന്നതിനുള്ള നീക്കങ്ങളുമായി കിംഗ്‌ഫിഷര്‍ എത്തിയിരിക്കുന്നത്‌. സര്‍വീസ്‌ പുനരാരംഭിക്കുന്നതിന്‌ 650 കോടി രൂപ ചിലവ്‌ വരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.