Oct 13, 2016
മന്ത്രി ജയരാജന്റെ കുരുക്ക് മുറുകി; രാജി സന്നദ്ധത അറിയിച്ചു
ബന്ധു നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജിന്റെ നില കൂടുതല്‍
പരുങ്ങലിലായതോടെ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. പാര്‍ട്ടി
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്മനുമായി നടത്തിയ ചര്‍ച്ചയിലാണ്
ഇക്കാര്യം അറിയിച്ചത്. നിയമനകാര്യത്തില്‍ തനിക്കു വീഴ്ചപറ്റിയെന്നു
ജയരാജന് സൂചിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടി
ആവശ്യപ്പെടുന്നതിനു മുമ്പേ രാജിക്ക് തയാറാണെന്നും പാര്‍ട്ടിയെ
പ്രതിക്കൂട്ടിലാക്കാന്‍ ഉദ്ദേശ്യമില്ലെന്നു അദ്ദേഹം വ്യക്തമാക്കിയെന്നു
പറയുന്നു. ഏകെജി സെന്ററില്‍ ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് ചര്‍ച്ച
നടന്നത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ചയില്‍
പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഇക്കാര്യത്തില്‍
തീരുമാനമൊന്നും ആയിട്ടില്ല. ബന്ധുനിയമനം അറിഞ്ഞിരുന്നെങ്കില്‍
അനുവദിക്കുമായിരുന്നില്ലെന്നാണ് കോടിയേരി ബാലകൃഷ്ണന് ഉന്നത
നേതാക്കളുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബന്ധുനിയമന
വിവാദത്തില്‍ മന്ത്രിക്കെതിരെ പ്രാഥമികാന്വേഷണം വേണമെന്നു നിയമോപദേശം
ലഭിച്ചതിനു പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇന്നു രാവിലെ
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിജിലന്‍സ് ഡയറക്ടര്‍ ഉന്നത
ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ്
ചെന്നിത്തലയും ബിജെപി നേതാക്കളും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്
വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയത്.