Breaking News

Trending right now:
Description
 
Oct 13, 2016

തെരുവുനായ്‌ക്കളെ പിടികൂടാന്‍ ബോബി ചെമ്മണ്ണൂര്‍ തെരുവിലിറങ്ങി

image കോഴിക്കോട്ടെ തെരുവില്‍ തെരുവുനായ്‌ക്കളെ പിടികൂടാന്‍ ബോബി ചെമ്മണ്ണൂരെത്തി. ബോബിചെമ്മണ്ണൂര്‍ ഫാന്‍സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ ബുധനാഴ്‌ച നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ തെരുവുനായ്‌ക്കളെ ബോബി ചെമ്മണ്ണൂര്‍ പിടികൂടി. കയ്യില്‍ ഗ്ലൗസും കെണിയുമായിട്ടാണ്‌ ബോബി ചെമ്മണ്ണൂര്‍ എത്തിയത്‌. പിടികൂടിയ നായ്‌ക്കളെ കല്‍പ്പറ്റയിലെ തന്റെ 10 ഏക്കര്‍ സ്ഥലത്തു വളര്‍ത്തുമെന്നു അദ്ദേഹം പിന്നീടു വ്യക്തമാക്കി. തെരുവുനായ്‌ക്കളുടെ ശല്യത്തില്‍നിന്നു പൊതുജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നിലപാട്‌ സ്വീകരിക്കുംവരെ തെരുവുനായ്‌ക്കള്‍ക്കായി തെരുവില്‍ ഇറങ്ങാനാണ്‌ അദ്ദേഹത്തിന്റെ തീരുമാനം. 10,000 നായ്‌ക്കളെ ഇത്തരത്തില്‍ പിടികൂടാനാണ്‌ ലക്ഷ്യം. രക്തദാനം മഹാദാനം എന്ന സന്ദേശവുമായി കേരളം മുഴുവന്‍ ഓടിയതിന്റെ ഊര്‍ജ്ജത്തിലാണ്‌ പുതിയ പരിപാടിയുമായി ബോബി ചെമ്മണ്ണൂര്‍ രംഗത്തുവന്നത്‌.