Breaking News

Trending right now:
Description
 
Oct 12, 2016

നിയമനവിവാദം: മന്ത്രി ഇ.പി.ജയരാജന്റെ ബന്ധു ജോലി രാജിവച്ചു

image നിയമനവിവാദവുമായി ബന്ധപ്പെട്ട്‌ മന്ത്രി ഇ.പി.ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്‌തി പാപ്പിനിശേരിയിലെ കേരള ക്ലേ ആന്‍ഡ്‌ സെറാമിക്‌സ്‌ കമ്പയില്‍നിന്നു രാജിവച്ചു. ഒരാഴ്‌ചയായി ഇവിടെ ജോലി ചെയ്‌തുവരുകയായിരുന്നു. ജനറല്‍ മാനേജര്‍ പോസ്‌റ്റിലായിരുന്നു ജോലി. രാജിക്കത്ത്‌ മാനേജിങ്‌ ഡയറക്ടര്‍ക്ക്‌ കൈമാറി. നിയമന വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും കേന്ദ്രകമ്മിറ്റിയും ശക്തമായ നിലപാട്‌ എടുത്തിരുന്നു. ഇതാണ്‌ രാജിവയ്‌ക്കാന്‍ കാരണം. വ്യവാസ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക്‌ ബന്ധുക്കളെ നിയമിച്ചതില്‍ പാര്‍ട്ടിയില്‍നിന്നടക്കം ഇ.പി.ജയരാജനെതിരെ ശക്തമായ പ്രതിഷേധമാണ്‌ ഉയര്‍ന്നിരുന്നത്‌. പി.കെ.ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ വ്യവസായ വികസന വകുപ്പിന്റെ എംഡിയായി നിയമിച്ചതും വിവാദം ഉണ്ടാക്കിയിരുന്നു. ഈ നിയമനം പിന്നീട്‌ റദ്ദാക്കി. അതേസമയം, അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിപക്ഷനേതാവ്‌ രമേസ്‌ ചെന്നത്തില വിജിലന്‍സ്‌ ഡയറക്ടര്‍ക്ക്‌ കത്ത്‌ നല്‍കിയിട്ടുണ്ട്‌.