Breaking News

Trending right now:
Description
 
Oct 12, 2016

കൊച്ചി പാലാരിവട്ടം മേല്‍പ്പാലം തുറന്നു

image കൊച്ചിയിലെ ഗതാഗതക്കുരുക്കിന്‌ ആശ്വാസമേകി പാലാരിവട്ടം മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. 39 കോടിരൂപ ചെലവഴിച്ച്‌ രണ്ടുവര്‍ഷംകൊണ്ടാണ്‌ പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയത്‌. പാലത്തിന്‌ 750 മീറ്റര്‍ ദൈര്‍ഘ്യമുണ്ട്‌. 17 മീറ്ററാണ്‌ വീതി. വൈറ്റില-ഇടപ്പള്ളി ബൈപാസില്‍ പാലാരിവട്ടം പൈപ്പ്‌ലൈന്‍ സിഗ്നല്‍ ജംക്ഷനില്‍ സ്ഥിതി ചെയ്യുന്ന പാലത്തിന്‌ ബൈപാസ്‌ റോഡിലും പാലാരിവട്ടം, കാക്കനാട്‌ എന്നീ ഭാഗങ്ങളിലേക്ക പോകുന്ന റോഡുകളിലെയും തിരക്ക്‌ ഒഴിവാക്കാന്‍ സാധിക്കും. ഏതാനും ആഴ്‌ചകള്‍ക്കുമുമ്പ്‌ ഇടപ്പള്ളി ജംക്ഷനിലെ മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു. ഇതിനു പിന്നാലെയാണ്‌ പാലാരിവട്ടം മേല്‍പ്പാലവും തുറന്നത്‌. റോഡ്‌സ്‌ ആന്‍ഡ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പറേഷനായിരുന്നു നിര്‍മാണചുമതല. മുഖ്യമന്ത്രി പിണറായി വിജയന്‍ പാലാരിവട്ടം മേല്‍പ്പാലം നാടിനു സമര്‍പ്പിച്ചു. പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ജി.സുധാകരന്‍ അധ്യക്ഷതവഹിച്ചു.