Breaking News

Trending right now:
Description
 
Oct 12, 2016

കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കണമെന്ന്‌ രമേശ്‌ ചെന്നിത്തല

image കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും ചോരക്കളിയും അവസാനിപ്പിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. തിങ്കളാഴ്‌ച സിപിഎം വളാങ്കിച്ചാല്‍ ബ്രാഞ്ച്‌ സെക്രട്ടറി മോഹനന്‍ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെയാണ്‌ ഇന്ന്‌ ബിജെപി പ്രവര്‍ത്തകരന്‍ രമിത്തിന്റെ കൊലപാതകം. കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ശമിക്കുന്നില്ല എന്നതിന്റെ തെളിവാണ്‌ 48 മണിക്കൂറിനുള്ളില്‍ നടന്ന ഈ രണ്ടുകൊലപാതകങ്ങളും. കണ്ണൂരില്‍ യുദ്ധസമാനമായ സംഭവങ്ങളാണ്‌ അരങ്ങേറുന്നത്‌. കഴിഞ്ഞദിവസങ്ങളില്‍ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുവരും പരസ്‌പരം അക്രമങ്ങള്‍ നടത്തിയിരുന്നു. സ്ഥിതിഗതികള്‍ കൈവിട്ടുപോകുന്ന സ്ഥിതിയിലാണ്‌ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്‌. പൊലീസിന്‌ ഫലപ്രദമായി അക്രമങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നില്ല. ചോരയ്‌ക്കുപകരം ചോര എന്ന അവസ്ഥയ്‌ക്കു മാറ്റമുണ്ടാകേണ്ടതുണ്ട്‌. ഇതിനായി സിപിഎം, ബിജെപി നേതൃത്വം ഉടനടി ഇടപെടണം. കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇത്തരം ഇടപെടലിലൂടെയേ സാധിക്കുകയുള്ളുവെന്നും ചെന്നിത്തല വ്യക്തമാക്കി. പാടത്തെ ജോലിക്ക്‌ വരമ്പത്ത്‌ കൂലി എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ പ്രസ്‌താവന അക്രമത്തിനുള്ള ആഹ്വാനമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.