Oct 11, 2016
ഇന്ന് വിജയദശമി; അറിവിന്റെ വെളിച്ചത്തിലേക്ക് കുരുന്നുകള്‍
ഇന്ന് വിജയദശമി ദിനം. നാവിലും അരിയിലും ആദ്യാക്ഷരംകുറിച്ച് കുരുന്നുകള്‍
അറിവിന്റെ വെളിച്ചത്തിലേക്കു പിച്ചവച്ചു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം,
കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം,
തിരൂര്‍ തുഞ്ചന്‍പറമ്പ് എന്നിവിടങ്ങളില്‍ ആയിരക്കണക്കിന്
രക്ഷിതാക്കളാണ് തങ്ങളുടെ കുട്ടികളെ എഴുത്തിനിരുത്തല്‍ ചടങ്ങിന്
എത്തിച്ചത്. ക്ഷേത്രങ്ങള്‍ക്കു പുറമേ നിരവധി സാംസ്കാരിക സ്ഥാപനങ്ങളും,
ഗ്രന്ഥശാലകളും സന്നദ്ധസംഘടനകളും വിദ്യാരംഭ ചടങ്ങുകള്‍ക്ക് സൗകര്യം
ഒരുക്കിയിട്ടുണ്ട്. സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖരാണ് കുട്ടികളെ
എഴുത്തിനിരുത്തുന്നത്. കൊല്ലൂര്‍ മൂംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചതന്നെ
വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. മധ്യകേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍
കുട്ടികളെ എഴുത്തിനിരുത്താന്‍ എത്തുന്ന പനച്ചിക്കാട് ദക്ഷിണ മൂകാംബിയില്‍
രാവിലെ നാലിനു എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചിരുന്നു. ഇത്തവണ ഇവിടെ
20,000 കുട്ടികള്‍ എഴുത്തിനിരുത്തല്‍ ചടങ്ങിന് എത്തുമെന്നാണ് അധികൃതര്‍
നല്കുന്ന സൂചന. കഴിഞ്ഞവര്‍ഷം 15,000 കുരുന്നുകള്‍ ചടങ്ങില്‍
പങ്കെടുത്തിരുന്നു. കൊല്ലൂര്‍ മൂകാംബിക്ഷേത്രത്തിലും പുലര്‍ച്ചമുതല്‍
ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. വലിയ തിരക്ക് പ്രമാണിച്ച് ക്ഷേത്ത്രതിലെ
സരസ്വതി മണ്ഡപത്തിനോട് ചേര്‍ന്നാണ് വിദ്യാരംഭത്തിന് സൗകര്യം
ഒരുക്കിയിരുന്നത്. കന്നട, മലയാളം ഭാഷയിലാണ് കൊല്ലൂരില്‍ ആദ്യാക്ഷരം
കുറിക്കുന്നത്.