Breaking News

Trending right now:
Description
 
Oct 11, 2016

സിപിഎം നേതാവിന്റെ കൊലപാതകം: കണ്ണൂരില്‍ ഇന്നു ഹര്‍ത്താല്‍

image കണ്ണൂര്‍ സിപിഎം ബ്രാഞ്ച്‌ സെക്രട്ടറി മോഹനന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ആരംഭിച്ചു. ചൊവ്വാഴ്‌ച വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. തിങ്കളാഴ്‌ച രാവിലെയാണ്‌ മോഹനനെ ഒരുസംഘം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്‌. മോഹനന്‍ ജോലി ചെയ്യുന്ന ഷാപ്പില്‍ അതിക്രമിച്ചുകയറിയായിരുന്നു ആക്രമണം. മോഹനന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരു സിപിഎം പ്രവര്‍ത്തകനും ആക്രമണത്തില്‍ പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരാണെന്ന്‌ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു. ആക്രമണം നടത്തിയ സംഘത്തിനുവേണ്ടി പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.