Breaking News

Trending right now:
Description
 
Sep 25, 2012

മാര്‍ പൗവത്തിലിന്റെ പൗരോഹിത്യ, മെത്രാഭിഷേക ജൂബിലി ആഘോഷം ചങ്ങനാശേരിയില്‍

image ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പൗവത്തിലിന്റെ പൗരോഹിത്യ സുവര്‍ണജൂബിലി, മെത്രാഭിഷേക റൂബി ജൂബിലി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ രണ്ടിന്‌ ചങ്ങനാശേരിയിലാണ്‌ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്‌. രാവിലെ 11നു കത്തീഡ്രലില്‍ കേരള കത്തോലിക്കാ സഭയിലെ മെത്രാന്‍മാരോടും അതിരൂപതയിലെ മുഴുവന്‍ വൈദികരോടുമൊപ്പം മാര്‍ ജോസഫ്‌ പൗവത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിക്കും. ഉച്ചകഴിഞ്ഞ്‌ 2.30ന്‌ എബി കോളജിലെ കാവുകാട്ട്‌ ഹാളില്‍ നടക്കുന്ന ജൂബിലി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. തലശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം അധ്യക്ഷതവഹിക്കും. ആര്‍ച്‌്‌ച ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, തിരുവല്ല ആര്‍ച്ച്‌ ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌, ചെങ്ങന്നൂര്‍ ബഷപ്‌ തോമസ്‌ മാര്‍ അത്താനാസിയോസ്‌, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സി.എഫ്‌.തോമസ്‌ എംഎല്‍എ അതിരൂപതയുടെ പുരസ്‌കാരം മാര്‍ ജോസഫ്‌ പൗവത്തിലിന്‌ സമ്മാനിക്കും. 1962 ഒക്ടോബര്‍ മൂന്നിനാണ്‌ മാര്‍ പൗവത്തില്‍ പൗരോഹിത്യം സ്വീകരിച്ചത്‌.