Breaking News

Trending right now:
Description
 
Oct 10, 2016

ബ്രിട്ടനിലെ പ്രഥമ ഇടയന്‍ മാര്‍ ജോസഫ്‌ സ്രാമ്പിക്കല്‍ അഭിഷിക്തനായി

image ബ്രിട്ടനിലെ പുതിയ സീറോമലബാര്‍ രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ജോസഫ്‌ സ്രാമ്പിക്കല്‍ അഭിഷിക്തനായി. രൂപതാ ആസ്ഥാനമായ പ്രിസ്റ്റണിലെ സെന്റ്‌ അല്‍ഫോന്‍സാ കത്തീഡ്രലിനു സമീപമുള്ള നോര്‍ത്ത്‌ എന്‍ഡ്‌ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലെ പ്രത്യേക വേദിയിലായിരുന്നു മെത്രാഭിഷേക ചടങ്ങ്‌. കുര്‍ബാനമധ്യേ, സഭാധ്യക്ഷനായ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി നിയുക്ത ബിഷപ്പിനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ച്‌ ശ്ലൈഹിക അധികാരത്തിന്റെ അംശവടി കൈമാറി. ആതിഥേയരായ രൂപതയായ ലങ്കാസ്റ്റര്‍ ബിഷപ്‌ ഡോ.മൈക്കിള്‍ കാംബെലും മാര്‍ സ്രാമ്പിക്കലിന്റെ മാതൃ രൂപതയായ പാലായുടെ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടും സഹകാര്‍മികരായിരുന്നു. സ്വര്‍ഗീയ പിതാവിനും സഭാനേതൃത്വത്തിനും വിശ്വാസികള്‍ക്കും നന്ദിപറഞ്ഞ്‌ മാര്‍ ജോസഫ്‌ സ്രാമ്പിക്കല്‍ പുതിയ ദൗത്യം ഏറ്റെടുത്തു.