Breaking News

Trending right now:
Description
 
Oct 10, 2016

ശ്രീമതിയുടെ മരുമകളുടെ നിയമനം പാര്‍ട്ടി അറിഞ്ഞില്ലെന്ന്‌ മുഖ്യമന്ത്രി

image സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയുടെ മകന്റെ ഭാര്യയെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്‌ പാര്‍ട്ടിയുടെ അറിവോടെയല്ലായിരുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിലെ രീതി അനുസരിച്ച്‌ മൂന്നു തസ്‌തികളിലുള്ള ജീവനക്കാരെ മന്ത്രിമാര്‍ക്കു നേരിട്ടു നിയമിക്കാന്‍ അവകാശമുണ്ട്‌. ബാക്കിയുള്ള നിയമനങ്ങള്‍ക്ക്‌ പാര്‍ട്ടിയുടെ അനുമതി ആവശ്യമാണ്‌. മരുമകളെ കുക്കായി നിയമിച്ചത്‌ പാര്‍ട്ടിയോട്‌ ആലോചിച്ചിട്ടല്ല. മരുമകള്‍ക്ക്‌ സ്ഥാനക്കയറ്റം നല്‍കിയപ്പോഴാണ്‌ ഇക്കാര്യം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെട്ടത്‌. ഇതു തെറ്റാണെന്നു കണ്ടതോടെ പാര്‍ട്ടിതന്നെ ഇടപെട്ടു നിയമനം റദ്ദാക്കിയെന്നു പിണറായി വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്തു മന്ത്രിയായിരുന്ന താന്‍ മരുമകളെ സ്റ്റാഫില്‍ നിശ്ചയിച്ചത്‌ അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അനുവാദത്തോടെയാണെന്നു ശ്രീമതി ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റിട്ടിരുന്നു. ഇപ്പോള്‍ ആരോപിക്കുന്നതുപോലെ എന്റെ മരുമകള്‍ പെന്‍ഷന്‍ വാങ്ങുന്നില്ല. പെന്‍ഷനു അപേക്ഷിച്ചിട്ടുപോലുമില്ലെന്നു ശ്രീമതി വ്യക്തമാക്കി. സംഭവം വിവാദമായതോടെയാണ്‌ പിണറായി ശ്രിമതിയുടെ വാദം തള്ളിക്കളഞ്ഞത്‌.