Breaking News

Trending right now:
Description
 
Oct 09, 2016

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‌ യു പ്രവര്‍ത്തകന്‌ മര്‍ദ്ദനം

image കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി ഉയര്‍ത്തിയ കെഎസ്‌ യു ഇരിക്കൂര്‍ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി.ടി.അഭിജിത്തിനെ എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ഇയാളെ പൊലീസ്‌ മോചിപ്പിച്ചു പൊലീസ്‌ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോകുന്നതിനിടെ വാഹനം തടഞ്ഞുവച്ചും എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. അഭിജിത്തിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടൗണ്‍ സ്‌ക്വയറില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്റെ സമഗ്ര വികസന പദ്ധതി ഉദ്‌ഘാടനം നിര്‍വഹിക്കുന്നതിനിടെയാണ്‌ അഭിജിത്ത്‌ കരിങ്കൊടി ഉയര്‍ത്തിയത്‌. ജനാധിപത്യ സംവിധാനത്തില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടികാട്ടാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അവരതു കാട്ടിയിട്ടു പൊയ്‌ക്കോട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഒരുവിഭാഗം എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. അഭിജിത്തിനെ വളഞ്ഞുവച്ചാണ്‌ മര്‍ദ്ദിച്ചത്‌. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ കഴിഞ്ഞദിവസം യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയിരുന്നു.