Breaking News

Trending right now:
Description
 
Oct 09, 2016

കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ നടത്തിയത്‌ പാര്‍ട്‌ ടൈം സമരമെന്ന്‌ ജയരാജന്‍

image സ്വാശ്രയ വിഷയത്തില്‍ കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ നിയമസഭയ്‌ക്കു മുമ്പില്‍ നടത്തിയത്‌ പാര്‍ട്ട്‌ ടൈം സമരമാണെന്നു മന്ത്രി ഇ.പി.ജയരാജന്‍ കോട്ടയത്ത്‌ പറഞ്ഞു. ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായുള്ള കര്‍ഷക സംഘമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഹാരം കഴിച്ചതിനുശേഷം നിരാഹാരം കിടക്കുന്ന സമരമായിരുന്നു അത്‌. ജനങ്ങള്‍ക്കു മുമ്പില്‍ ഈ സമരം പരിഹാസ്യമായിരുന്നു. പരാജയപ്പെടുന്ന സമരത്തിനു വേണ്ടിയാണെന്ന്‌ അറിയാവുന്നതുകൊണ്ടാണ്‌ ഒരു കെഎസ്‌ യു നേതാവിനെയോ യൂത്ത്‌കോണ്‍ഗ്രസ്‌ നേതാവിനെയോ സമരം ചെയ്യാന്‍ കിട്ടാതിരുന്നത്‌. വിദ്യാര്‍ഥികളുടെ താല്‍പര്യം സംരക്ഷിക്കാനും കൂടുതല്‍ മെറിറ്റ്‌ സീറ്റുകള്‍ ഉറപ്പ്‌ക്കാനുമായുള്ള സര്‍ക്കാര്‍ നയത്തിനെതിരെ നടത്തിയ കോണ്‍ഗ്രസിന്റെ സമരം പൂര്‍ണ പരാജയമായിരുന്നു. മൂന്നു കോളജുകള്‍ ഒഴികെ സര്‍ക്കാരിന്റെ നയങ്ങള്‍ക്കു വഴങ്ങി. ഇപ്പോള്‍ കറുത്ത തുണി അന്വേഷിച്ചു നടക്കുകയാണ്‌ യൂത്ത്‌ കോണ്‍ഗ്രസുകാര്‍. ഈ തുണി ഷൂ പോളിഷ്‌ ചെയ്യാന്‍ ഉപയോഗിക്കുന്നതാവും നല്ലതെന്നും ജയരാജന്‍ വ്യക്തമാക്കി.