Breaking News

Trending right now:
Description
 
Oct 08, 2016

തൃശൂരില്‍ കാര്‍ അപകടത്തില്‍ മൂന്നു മരണം

image തൃശൂരില്‍ അമല ആശുപത്രിക്കു മുമ്പില്‍ ബസ്‌ കാത്തിരുപ്പു കേന്ദ്രത്തിലേക്ക്‌ കാര്‍ ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക്‌ പരുക്കേറ്റു. ഒരാളുടെ നിലഗരുതരമാണ്‌. ശനിയാഴ്‌ച രാവിലെ ആറുകഴിഞ്ഞാണ്‌ അപകടം ഉണ്ടായത്‌. ചീരംകുഴി സ്വദേശി ഗംഗാധരന്‍, കോതമംഗലം സ്വദേശി മിഷേല്‍ ചാക്കോ, ഞെമനേങ്ങാട്‌ സ്വദേശി ഹംസ എന്നിവരാണ്‌ മരിച്ചത്‌. ബസ്‌ കാത്തിരുപ്പുകേന്ദ്ര പൂര്‍ണമായും തകര്‍ന്നു. കാത്തിരുപ്പുകേന്ദ്രത്തില്‍ നിരവധിയാത്രികര്‍ ഉണ്ടായിരുന്നു. നിയന്ത്രണംവിട്ടുവരുന്ന കാര്‍കണ്ട്‌ പലരും ഓടിമാറുകയായിരുന്നു. അമിതവേഗത്തിലെത്തിയ ഇന്നോവ വാഹനമാണ്‌ അപകടം വരുത്തിയത്‌. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണോ അപകടത്തിനു കാരണമായതെന്നു സംശയിക്കുന്നുണ്ട്‌. പൊലീസ്‌ സ്ഥലത്തെത്തി. ഡ്രൈവറെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കാറില്‍ ഡ്രൈവര്‍ അടക്കം നാലുപേരുണ്ടായിരുന്നു. ഇവര്‍ക്കു പരുക്കില്ല.