Breaking News

Trending right now:
Description
 
Oct 08, 2016

നടി ശ്രീലത മേനോന്‍ അന്തരിച്ചു

image രോഗബാധയെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന ചലച്ചിത്ര-സീരിയല്‍താരം ശ്രീലത മേനോന്‍ (47) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍കോളജിലായിരുന്നു അന്ത്യം. എല്ലുകള്‍ ദ്രവിക്കുന്ന രോഗത്തിനു പുറമേ വൃക്കരോഗവും ഓര്‍മക്കുറവും വന്നതോടെ ഒരുവര്‍ഷമായി തുടര്‍ച്ചയായി ചികിത്സയിലായിരുന്നു. കാന്‍സര്‍ബാധിച്ച്‌ നാലുവര്‍ഷം മുമ്പ്‌ ഭര്‍ത്താവ്‌ കെ.എസ്‌. മധു മരിച്ചതിനെ തുടര്‍ന്ന്‌ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ശ്രീലതയുടെ ചികിത്സാചെലവുകള്‍ സര്‍ക്കാരും നാട്ടുകാരുമാണ്‌ ഏറ്റെടുത്തിരുന്നത്‌. പെരുന്തച്ചന്‍, വക്കാലത്തു നാരായണന്‍കുട്ടി, കൗതുകവാര്‍ത്തകള്‍, കേളി, ചെറിയലോകവും വലിയമനുഷ്യരും തുടങ്ങി നൂറോളം സിനിമകളിലും വീഥി, ദേവീമാഹാത്മ്യം, ശ്രീകൃഷ്‌ണന്‍, അമ്മ, മോഹചക്രം തുടങ്ങി നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്‌. നൃത്തത്തിലും കഴിവു പ്രകടിപ്പിച്ചിട്ടുണ്ട്‌. ശ്രീലത അഞ്ഞൂറോളം സ്‌റ്റേജുകളില്‍ നൃത്തപരിപാടി അവതരിപ്പിച്ചു. ശ്രീലതയ്‌ക്ക്‌ മൂന്നു മക്കളുണ്ട്‌.