Breaking News

Trending right now:
Description
 
Oct 08, 2016

പുതിയ ഇലക്ട്രിക്‌ കാറുമായി മഹീന്ദ്ര

image മഹീന്ദ്ര ഇലക്ട്രിക്‌ കാര്‍ ഉടന്‍ വിപണിയില്‍ എത്തിക്കും. ഇ20 പ്ലസ്‌ എന്നാണ്‌ കാറിന്‌ പേരിട്ടിരിക്കുന്നത്‌. അതിവേഗം ചാര്‍ജ്‌ ചെയ്യാനുള്ള സൗകര്യവും ഒരുതവണ ചാര്‍ജില്‍ കൂടുതല്‍ ദൂരം ഓടാനുള്ള ശേഷിയും പുതിയ മോഡലിനു ഉണ്ടെന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌. നിലവിലുള്ള ഇ20 കാറിനെക്കാള്‍ സ്ഥലസൗകര്യവും കൂടുതലുണ്ടാകും. ചരക്കുഗതാഗതത്തിനും യാത്രയ്‌ക്കുമായി ചെറിയ ഇലക്ട്രിക്‌ ട്രക്കും വാനും ഇ-സുപ്രോ ശ്രേണിയില്‍ കഴിഞ്ഞദിവസം കമ്പനി പുറത്തിറക്കിയിരുന്നു.