Breaking News

Trending right now:
Description
 
Oct 07, 2016

സൗമ്യ കൊലക്കേസ്‌: പുനപരിശോധനാഹര്‍ജി കോടതി ഇന്നു പരിഗണിക്കും

image സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തില്‍നിന്നു ഒഴിവാക്കി വധശിക്ഷ റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതി ഗണേശും നല്‍കിയ പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ വാദം കേള്‍ക്കും. കേസ്‌ ജഡ്‌ജിമാരുടെ ചേംബറിലല്ല, കോടതിയില്‍തന്നെ പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കഴിഞ്ഞമാസം 15നു വിധി പറഞ്ഞ ജഡ്‌ജിമാരായ രഞ്‌ജന്‍ ഗൊഗോയ്‌, പ്രഫുല്ല സി.പാന്ത്‌, ഉദയ്‌ ഉമേഷ്‌ ലളിത്‌ എന്നിവരുടെ ബഞ്ചാണ്‌ പുനപരിശോധന ഹര്‍ജി പരിഗണിക്കുന്നത്‌. സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹര്‍ജി തയാറാക്കിയത്‌ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്‌ഗിയാണ്‌. സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടെന്നായിരുന്നു വിചാരക്കോടതിയിലും സുപ്രീംകോടതിയിലും പ്രോസിക്യൂഷന്റെ നിലപാട്‌. മൊഴികളിലെയും വാദത്തിലെയും വൈരുധ്യം എടുത്തുകാട്ടിയാണ്‌ കോടതി കൊലക്കുറ്റം ഒഴിവാക്കിയത്‌.