Breaking News

Trending right now:
Description
 
Oct 07, 2016

മാവേലിക്കരയില്‍ ട്രാഫിക്‌ ഡ്യൂട്ടിക്കിടെ പൊലീസുകാരി കുഴഞ്ഞുവീണു

image മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടര്‍ന്ന്‌ ആത്മഹത്യാ ഭിഷണി മുഴക്കിയ മാവേലിക്കര പൊലീസ്‌ സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ്‌ ഓഫിസര്‍ സിന്ധു (50) ട്രാഫിക്‌ ജോലിക്കിടെ കുഴഞ്ഞുവീണു. മാവേലിക്കര ജംക്ഷനില്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നുമണിയോടെയാണ്‌ സംഭവം. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യം മൂലം അവധിയിലായിരുന്ന സിന്ധു ചികിത്സയ്‌ക്കുശേഷം കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ ജോലിയില്‍ പ്രവേശിച്ചത്‌. ശാരിരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ വ്യാഴാഴ്‌ച രാവിലെ ആശുപത്രിയിലെത്തി പരിശോധന നടത്തിയശേഷമാണ്‌ ജോലിക്കെത്തിയത്‌. ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിച്ചു ട്രാഫിക്‌ ഡ്യൂട്ടിക്ക്‌ നിയോഗിച്ചതാണ്‌ സിന്ധു കുഴഞ്ഞുവീഴാന്‍ കാരണമായതെന്നു ബന്ധുക്കള്‍ ആരോപിച്ചു. എസ്‌ഐയുടെ മാനസിക പീഡനം ആരോപിച്ച്‌ കഴിഞ്ഞദിവസം സിന്ധു പൊലീസ്‌ സ്റ്റേഷനില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.