Breaking News

Trending right now:
Description
 
Jan 10, 2013

പാമ്പിനെപ്പിടിക്കാം പണക്കാരനാകാം!

ജയിന്‍ മുണ്ടയ്ക്കല്
image
താമ്പാ: വേട്ടയില്‍ താത്പര്യമുള്ളവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി ഫ്ലോറിഡാ മത്സ്യവന്യജീവി സംരക്ഷണ കമ്മീഷന്‍ രംഗത്ത് വന്നിരിക്കുന്നു. ജനുവരി പന്ത്രണ്ടു മുതല്‍ ഫെബ്രുവരി പത്തുവരെയാണ്  ഫ്ലോറിഡായിലെ എവര്‍ഗ്ലൈട്സില്‍ പെരുമ്പാമ്പിനെപ്പിടുത്ത മത്സരം നടത്തുന്നത്. 

ഏറ്റവും നീളം കൂടിയ ബര്‍മീസ് പെരുമ്പാമ്പിനെ പിടിക്കുന്ന ആള്‍ക്ക് ആയിരം ഡോളറും ഏറ്റവും കൂടുതല്‍ ബര്‍മീസ് പെരുമ്പാമ്പുകളെ പിടിക്കുന്ന ആള്‍ക്ക് ആയിരത്തി അഞ്ഞൂറ് ഡോളറും ആണ് സമ്മാനത്തുകയായി പ്രഖ്യാപിച്ചിട്ടുള്ളത്. എവര്‍ഗ്ലൈട്സില്‍ നാല് സ്ഥലങ്ങള്‍ പാമ്പിനെ പിടിക്കാന്‍ പ്രത്യേകമായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇരുപത്തിയഞ്ച് ഡോളറാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള പ്രവേശനഫീസ്. ഇതിലേയ്ക്കായി മുപ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ പരിശീലന പരിപാടിയില്‍ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കേണ്ടതുമാണ്.

ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന ബര്‍മീസ് പെരുമ്പാമ്പുകളുടെ എണ്ണം നിയന്ത്രിക്കാനാണ് ഈ പെരുമ്പാമ്പിനെപ്പിടുത്ത മത്സരം നടത്തുന്നത്.