Breaking News

Trending right now:
Description
 
Oct 06, 2016

കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍സമരം ജനത്തെ വലച്ചു

image ശമ്പളവും പെന്‍ഷനും മുടങ്ങിയതിനെ തുടര്‍ന്ന്‌ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മിന്നല്‍ സമരം ബാധിച്ചത്‌ ജനത്തെ. സംസ്ഥാനത്തെ ജനങ്ങള്‍ ഏറെ യാത്രാ ദുരിതത്തിലായതും ഇന്നലെയാണ്‌. സമരത്തെ തുടര്‍ന്ന്‌ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പകുതിയിലേറെയും നിലച്ചു. ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തതിനെ തുടര്‍ന്ന്‌ 2360 ഷെഡ്യൂളുകളാണ്‌ സംസ്ഥാനത്തൊട്ടാകെ മുടങ്ങിയത്‌. വൈകിട്ട്‌ അഞ്ചുമണിയോടെ ബാങ്കുകലുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നു സര്‍ക്കാര്‍ ഗ്യാരന്റിയില്‍ 70 കോടിരൂപ വായ്‌പയെടുത്തു അധികൃതര്‍ ശമ്പള പ്രശ്‌നം പരിഹരിച്ചു. എന്നാല്‍, ജീവനക്കാരുടെ അക്കൗണ്ടുകളില്‍ പണം എത്തിയെന്നു ഉറപ്പാക്കിയതിനുശേഷമേ സര്‍വീസുകളുമായി സഹരിക്കുകയുള്ളുവെന്നായിരുന്നു തൊഴിലാളിസംഘടനകള്‍ മുന്നറിയിപ്പുനല്‍കിയിരുന്നത്‌. കെഎസ്‌ആര്‍ടിസി ആസ്ഥാന മന്ദിരത്തിനു മുമ്പിലും വിവിധ ഡിപ്പോകളിലും ജീവനക്കാര്‍ നിരാഹാര സത്യഗ്രഹവും നടത്തി. 32 ഡിപ്പോകളിലെ ജീവനക്കാര്‍ക്കുമാത്രമാണ്‌ ശമ്പളം നല്‍കിയിരുന്നത്‌. അതും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു നല്‍കാന്‍ കരുതിയിരുന്ന 32 കോടിരൂപയാണ്‌ ശമ്പളമായി നല്‍കിയത്‌. തുടര്‍ന്ന്‌ മറ്റു ഡിപ്പോകളിലെ ജീവനക്കാര്‍ക്ക്‌ നല്‍കുന്നതിനാണ്‌ 70 കോടി രൂപ വായ്‌പയെടുത്തത്‌.