Breaking News

Trending right now:
Description
 
Oct 05, 2016

യൂസഫ്‌ അറയ്‌ക്കല്‍ അന്തരിച്ചു

image പ്രശസ്‌ത ചിത്രകാരന്‍ യൂസഫ്‌ അറയ്‌ക്കല്‍ (71) ഹൃദയാഘാതത്തെ തുടര്‍ന്ന്‌ അന്തരിച്ചു. ബാംഗ്ലൂരില്‍ കബറടക്കം നടത്തി. ഒട്ടേറെ ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ യൂസഫിനെ തേടിയെത്തിയിട്ടുണ്ട്‌. തൃശൂര്‍ ജില്ലയിലെ ചാവക്കാട്‌ ആണ്‌ സ്വദേശമെങ്കിലും ബാംഗ്ലൂരിലായിരുന്നു സ്ഥിരതാമസം. ചിത്രകലയില്‍ പരിശീലനം നേടിയ യൂസഫ്‌ 1973-ല്‍ കര്‍ണാടക ചിത്രകലാ പരിഷത്തില്‍നിന്നു പെയിന്റിങ്‌ ഡിപ്ലോമ നേടി. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ എണ്ണച്ചായ, ജലച്ചായ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. വിദേശത്തും പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട. ബിനാലെകളിലും പലതവണ പങ്കെടുത്തു. കര്‍ണാടക ലളിതകലാ അക്കാദമി, കേന്ദ്ര ലളിതകലാ അക്കാദമി പുരസ്‌കാരങ്ങളും കേരള സര്‍ക്കാരിന്റെ രാജാ രവിവര്‍മ പുരസ്‌കാരവും ലഭിച്ചു. ബേക്കണ്‍സ്‌ മാന്‍ വിത്ത്‌ ദ്‌ ചൈല്‍ഡ്‌ ആന്‍ഡ്‌ പ്രീസ്റ്റ്‌ എന്ന സൃഷ്ടിക്കു ഫ്‌ളോറന്‍സ്‌ ബിനാലെയില്‍ സ്വര്‍ണമെഡല്‍ ലഭിച്ചു. 135 ലോക പ്രശസ്‌ത ചിത്രകാരന്മാരുടെ മുഖചിത്രങ്ങള്‍ വരച്ച്‌ ഫെയ്‌സസ്‌ ഓഫ്‌ ക്രിയേറ്റിവിറ്റി എന്ന പേരില്‍ ചെന്നൈയില്‍ നടത്തിയ പ്രദര്‍ശനമാണ്‌ അവസാനത്തേത്‌. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ആരാധനകനായിരുന്ന യൂസഫ്‌ അറയ്‌ക്കല്‍ വരച്ച ബഷീര്‍ ചിത്രപരമ്പര ഏറെ പ്രശസ്‌തമാണ്‌. ചാവക്കാട്ടെ പ്രശസ്‌തമായ അറയ്‌ക്കല്‍ രാജകുടുംബത്തില്‍ 1945ലായിരുന്നു യൂസഫിന്റെ ജനനം. ചെറുപ്പത്തില്‍തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ടതോടെ ബാംഗ്ലൂരിലേക്ക്‌ മാറുകയായിരുന്നു. സാറ അറയ്‌ക്കലാണ്‌ ഭാര്യ. മകന്‍-ഷിബു അറയ്‌ക്കല്‍.