Breaking News

Trending right now:
Description
 
Jan 10, 2013

ഡോ. ജോര്‍ജ്‌ മഠത്തിക്കണ്‌ടത്തില്‍ കോതമംഗലം രൂപതയുടെ പുതിയ മെത്രാന്‍

image കോതമംഗലം രൂപതയുടെ പുതിയ മെത്രാനായി റവ.ഡോ. ജോര്‍ജ്‌ മഠത്തിക്കണ്‌ടത്തിലിനെ നിയമിച്ചു. മെത്രാന്മാരുടെ സിനഡിലാണ്‌ കോതമംഗലം രൂപതയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തതെന്നു മാര്‍ ബോസ്‌കോ പുത്തൂര്‍ അറിയിച്ചു.

സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി നിയുക്ത മെത്രാനെ സ്ഥാന ചിഹ്നങ്ങള്‍ അണിയിച്ചു. കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ പുതിയ മെത്രാന്‌ ആശംസയര്‍പ്പിച്ചു. 

ആരക്കുഴ സെന്റ്‌ മേരീസ്‌ ഫൊറാനാപള്ളി വികാരിയായി ഇപ്പോള്‍ സേവനം ചെയ്യുകയാണ്‌ റവ.ഡോ. ജോര്‍ജ്‌ മഠത്തിക്കണ്‌ടത്തില്‍. 1956 മേയ്‌ ഒന്‍പതിന്‌ തൊടുപുഴ പുറപ്പുഴ മഠത്തിക്കണ്‌ടത്തില്‍ മാത്യു - ഏലിയാമ്മ ദമ്പതികളുടെ മകനായാണ്‌ ജോര്‍ജ്‌ മഠത്തിക്കണ്‌ടത്തിലിന്റെ ജനനം. 2010 ലാണ്‌ ആരക്കുഴ സെന്റ്‌ മേരീസ്‌ ഫൊറാനാപള്ളി വികാരിയായി നിയമിതനായത്‌..