Breaking News

Trending right now:
Description
 
Oct 05, 2016

ഗൂഗിള്‍ പുതിയ സ്‌മാര്‍ട്ട്‌ ഫോണുകള്‍ പുറത്തിറക്കി

image ഗൂഗിളിന്റെ ഏറ്റവും മികച്ച സ്‌മാര്‍ട്ട്‌ ഫോണുകള്‍ വിപണിയിലെത്തി. ഗൂഗിള്‍ പിക്‌സല്‍, പിക്‌സല്‍ എക്‌സ്‌എല്‍ എന്നീ ഫോണുകളാണ്‌ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ഗൂഗിള്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചത്‌. ഫോണിന്റെ വില ഇന്ത്യയില്‍ 57000 രൂപ മുതലാണ്‌ തുടങ്ങുന്നത്‌. ഈ മാസം 13നു ശേഷം ഇന്ത്യയില്‍ പ്രീ ബുക്കിങ്‌ തുടരും. ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഹാന്‍ഡ്‌സെറ്റ്‌ മോഡലാണിത്‌. പഴ്‌സണല്‍ അസിസ്റ്റന്റായ ഗൂഗിള്‍ അസിസ്റ്റന്റ്‌ ഏറ്റവും പരിഷ്‌കരിച്ചാണ്‌ പിക്‌സല്‍ ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്‌. വീഡിയോ കാണുന്നതിന്‌ അതിന്റെ ടൈറ്റിലോടു കൂടി ഗൂഗിള്‍ അസിസ്‌റ്റന്റിനോട്‌ പറഞ്ഞാല്‍ മതി. യൂ ടൂബിലുള്ള വീഡിയോ മാന്വലായി തുറക്കാതെ തന്നെ പ്ലേ ചെയ്യും. ആര്‍ക്കും ഇഷ്ടപ്പെടുന്ന മൂന്നുകളറിലാണ്‌ പുതിയ സ്‌മാര്‍ട്ട്‌ ഫോണുകള്‍ കമ്പനി പുറത്തിറക്കിയിട്ടുളളത്‌- ബ്ലാക്ക്‌, ബ്ലൂ, സില്‍വര്‍. ഫോണിന്റെ പിന്നിലുള്ള ഫിംഗര്‍പ്ലിന്റ്‌ സ്‌കാനര്‍, ക്യാമറ പാനല്‍ എന്നിവ നേരത്തെ വാര്‍ത്തകളില്‍ ഇടംതേടിയിരുന്നു. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ന്യൂഗയിലാണ്‌ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്‌.