Breaking News

Trending right now:
Description
 
Oct 05, 2016

റിസര്‍വ്‌ ബാങ്ക്‌ പലിശ നിരക്ക്‌ കുറച്ചു

image റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ വീണ്ടും പലിശനിരക്ക്‌ കാല്‍ ശതമാനം കുറച്ചു. വാണിജ്യ ബാങ്കുകള്‍ക്കു റിസര്‍വ്‌ ബാങ്ക്‌ നല്‍കുന്ന ഹ്രസ്വകാല വായ്‌പയുടെ പലിശനിരക്ക്‌ (റീപോ) നിലവിലുള്ള 6.5 ശതമാനത്തില്‍നിന്നു 6.25 ശതമാനമായിട്ടാണ്‌ കുറച്ചത്‌. ആറുവര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്‌. നേരത്തെ അഞ്ചുതവണയായി റീപോ നിരക്ക്‌ ഒന്നേകാല്‍ ശതമാനം കുറച്ചപ്പോള്‍ ബാങ്കുകള്‍ വായ്‌പകളുടെ പലിശനിരക്കിലും കുറവ്‌ വരുത്തിയിരുന്നു. നിക്ഷേപങ്ങളുടെ പലിശനിരക്കും അതനുസരിച്ച്‌ കുറഞ്ഞു. വാണിജ്യബാങ്കുകള്‍ റിസര്‍വ്‌ ബാങ്കില്‌ സൂക്ഷിക്കുന്ന നിക്ഷേപത്തിന്റെ പലിശനിരക്കിലും (റിവേഴ്‌സ്‌ റീപോ) കാല്‌ ശതമാനം കുറവു വരുത്തിയിട്ടുണ്ട്‌. 2015 ജനുവരിയിലെ 7.75 ശതമാനം ആയിരുന്ന നിരക്ക്‌ 21 മാസംകൊണ്ട്‌ പടിപടിയായി ഒന്നരശതമാനമാണ്‌ കുറഞ്ഞത്‌. ഇപ്പോഴത്തെ നടപടി ഓഹരി വിപണിയില്‍ മുന്നേറ്റത്തിന്‌ വഴിയൊരുക്കും.