Breaking News

Trending right now:
Description
 
Oct 04, 2016

മാധ്യമ വിലക്കിന്‌ പരിഹാരം കാണുമെന്ന്‌ മുഖ്യമന്ത്രി

image മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഹൈക്കോടതിയില്‍ എത്തുന്നതിനുള്ള വിലക്കിന്‌ പരിഹാരം കാണാന്‍ ചീഫ്‌ ജസ്റ്റീസുമായി ചര്‍ച്ച നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. നിയമസഭയില്‍വച്ചാണ്‌ മുഖ്യമന്ത്രി മാധ്യമങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്‌. പ്രശ്‌ന പരിഹാരത്തിന്‌ ദീര്‍ഘകാല പദ്ധതികള്‍ തയാറാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഹൈക്കോടതിയിലെത്താന്‍ തടസമില്ലെന്ന നിലപാടില്‍തന്നെയാണ്‌ ചീഫ്‌ ജസ്റ്റീസ്‌. അഭിഭാഷകരെയും മാധ്യമ പ്രതിനിധികളെയും പങ്കെടുപ്പിച്ച്‌ കഴിഞ്ഞ ആഴ്‌ച നടത്തിയ ചര്‍ച്ചയിലെ ധാരണ നിലനില്‍ക്കുന്നുണ്ടെന്നു അദ്ദേഹം അറിയിച്ചതായി അഡ്വക്കേറ്റ്‌ ജനറല്‍ വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരുമെന്നും ഐജി പറഞ്ഞു. ഇക്കഴിഞ്ഞ 29നു ചീഫ്‌ ജസ്റ്റീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക്‌ വിലക്ക്‌ ഉണ്ടാകില്ലെന്ന ധാരണയിലെത്തിയിരുന്നു. അതനുസരിച്ച്‌ പിറ്റേന്ന്‌ കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഒരുവിഭാഗം അഭിഭാഷകരുടെ ഭീഷണിയെ തുടര്‍ന്ന്‌ മടങ്ങുകയായിരുന്നു.