Breaking News

Trending right now:
Description
 
Oct 04, 2016

സ്വാശ്രയ ഫീസ്‌: മാനേജ്‌മെന്റ്‌ യോഗത്തില്‍ തിരുമാനമായില്ല

image സ്വാശ്രയ മെഡിക്കല്‍കോളജുകളുടെ ഫീസ്‌ ഇളവിന്റെ കാര്യത്തില്‍ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ ഇന്നു നടത്തിയ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഈ സാഹചര്യത്തില്‍ മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട്‌ കാര്യം ധരിപ്പിക്കും. സര്‍ക്കാരിന്റെ അഭിപ്രായം അറിഞ്ഞശേഷമേ തീരുമാനമുണ്ടാകുകയുള്ളൂ. പ്രശ്‌നപരിഹാരത്തിനായി പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നകാര്യം മാനേജ്‌മെന്റുകള്‍ പരിഗണിക്കുമെന്ന്‌ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം, സ്വാശ്രയ സമരം തീര്‍ക്കാന്‍ സ്‌പീക്കര്‍ ഭരണ-പ്രതിപക്ഷങ്ങളുമായി തിങ്കളാഴ്‌ച നടത്തിയ അനുരജ്ഞന ചര്‍ച്ചയും പരാജയപ്പെട്ടു. ഒരുമണിക്കൂറോളം നീണ്ട ഒത്തുതീര്‍പ്പുശ്രമങ്ങളാണ്‌ നടന്നത്‌. ഇരുവിഭാഗങ്ങളും സൗഹാര്‍ദ്ദത്തോടെ സംസാരിച്ചെങ്കിലും അഭിപ്രായ ഐക്യം ഉണ്ടായില്ല. പരിയാരത്തെ ഫീസിളവിന്റെ കാര്യത്തില്‍ വ്യക്തമായ ഉറപ്പു സര്‍ക്കാര്‍ നല്‍കിയില്ല. ചര്‍ച്ച അലസിയതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. നിരാഹാര സമരം തീര്‍ക്കാനുള്ള ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചു കേരളാ കോണ്‍ഗ്രസ്‌ എമ്മും സഭയില്‍നിന്ന്‌ ഇറങ്ങിപ്പോയി.