Breaking News

Trending right now:
Description
 
Oct 03, 2016

എട്ടുകോടിയുടെ ഓണം ബംപര്‍ വര്‍ക്‌ ഷോപ്പ്‌ ജീവനക്കാരന്‌

image കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംപര്‍സമ്മാനം വര്‍ക്‌ ഷോപ്പ്‌ ജീവനക്കാരനെ തേടിയെത്തി. നെന്മാറ ചേരാമംഗലം പഴതറ ഗോപാലന്റെ മകന്‍ ഗണേഷാണ്‌ (29) കേരളം കാത്തിരുന്ന ആ ഭാഗ്യവാന്‍. തൃശൂര്‍ വല്ലച്ചിറയിലെ ഇരുചക്രവാഹന വര്‍ക്‌ ഷോപ്പ്‌ ജീവനക്കാരനായ ഗണേഷ്‌ ഓണത്തിനു വീട്ടിലേക്കുള്ള യാത്രയ്‌ക്കിടയിലാണ്‌ എട്ടുകോടി രൂപയുടെ ഒന്നാംസമ്മാനമായ ടിസി 788368 നമ്പര്‍ ടിക്കറ്റ്‌ എടുത്തത്‌. ടിക്കറ്റ്‌ വീട്ടില്‍ സൂക്ഷിച്ചശേഷം ഒരാഴ്‌ചകഴിഞ്ഞ്‌ വീണ്ടും ജോലിക്കുപോയി. കഴിഞ്ഞ ഒന്നിനാണ്‌ വീണ്ടും വീട്ടിലെത്തിയത്‌. തുടര്‍ന്ന്‌ ടിക്കറ്റ്‌ പരിശോധിച്ചപ്പോഴാണ്‌ ഭാഗ്യദേവത തന്റെ ഒപ്പം ഉണ്ടെന്നു ഗണേഷ്‌ മനസിലാക്കിയത്‌. ലോട്ടറി അടിച്ചവിവരം അറിഞ്ഞ്‌ ഗണേഷും കുടുംബവും ശരിക്കും ഞെട്ടി. അവിവാഹിതനാണ്‌ ഗണേഷ്‌. സമ്മാനത്തുകകൊണ്ട്‌ വീടുപണി പൂര്‍ത്തിയാക്കണം. സാമ്പത്തിക ബാധ്യത തീര്‍ക്കണം - ഇതാണ്‌ ഗണേഷിന്റെ ആദ്യപരിഗണന. ഗണേഷിന്റെ രണ്ടുസഹോദരിമാരെ വിവാഹംകഴിച്ചയച്ചു. ഒരു ജ്യോഷ്‌ഠനുണ്ട്‌. വീട്ടുകാരുമായി ആലോചിച്ചു മറ്റുകാര്യങ്ങള്‍ ചെയ്യാനാണ്‌ ഗണേഷിന്റെ തീരുമാനം. വിവാഹാലോചന നടക്കുന്നതിനിടെയാണ്‌ ഭാഗ്യദേവതയുടെ കടാക്ഷം ഉണ്ടായത്‌. സമ്മാനാര്‍ഹമായ ടിക്കറ്റ്‌ എസ്‌ബിടിയുടെ നെന്മാറ ശാഖയില്‍ ഏല്‍പ്പിച്ചു.