Breaking News

Trending right now:
Description
 
Oct 03, 2016

മലയാളി സമൂഹത്തെ മുക്തകണ്‌ഠം പ്രശംസിച്ച്‌ കോണ്‍സുലാര്‍ ജനറല്‍ റീവാ ഗാംഗുലി

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജേഴ്‌സി: മലയാളി സമൂഹത്തിന്റെ ഏതൊരു പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ പ്രതിജ്ഞാബദ്ധതമാണ്‌ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ എന്ന്‌ കോണ്‍സുലാര്‍ ജനറല്‍ റീവാ ഗാംഗുലി ദാസ്‌ ഐഎഫ്‌എസ്‌.

ഇന്ത്യന്‍ സമൂഹത്തിന്‌ പ്രത്യേകിച്ച്‌ മലയാളി സമൂഹത്തിന്‌ കോണ്‍സുലാര്‍ സംബന്ധമായ ഏതൊരു പ്രശ്‌നങ്ങള്‍ക്കും എംബസിയെ നേരിട്ട്‌ സമീപിക്കാമെന്നും ഗാംഗുലി വ്യക്തമാക്കി. ന്യൂജേഴ്‌സിയിലെ ബര്‍ഗന്‍ഫീല്‍ഡിലുള്ള കോണ്‍ലോണ്‍ ഓഡിറ്റോറിയത്തില്‍ മഞ്ച്‌ -കെസിഎഫ്‌ - നാമം എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഓണാഘോഷപരിപാടി ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അവര്‍. 

ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റ്‌ വളരെ സജീവവും എപ്പോഴും പുതുക്കുന്നതുമാണ്‌. അതുകൊണ്ടുതന്നെ വെബ്‌സൈറ്റില്‍ ഏറെ വിവരങ്ങള്‍ ലഭ്യമാണ്‌. കൂടാതെ, എംബസി ഫേയ്‌്‌സ്‌ബുക്ക്‌ പേജും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്‌. വിവരങ്ങള്‍ക്കായി വെബ്‌സൈറ്റും ഫേയ്‌സ്‌ബുക്ക്‌ പേജും സന്ദര്‍ശിക്കുകയും ലൈക്ക്‌ ചെയ്യുകയും വേണമെന്ന്‌ റീവാ ഗാംഗുലി അഭ്യര്‍ത്ഥിച്ചു. 

മലയാളി സമൂഹവും സംഘടനകളും എന്നും ലോകത്തിന്‌ മുഴുവന്‍ മാതൃകയാണെന്നു പറഞ്ഞ റീവാ ഗാംഗുലി മലയാളി സംസ്‌കാരത്തെ പ്രത്യേകിച്ച്‌ ഓണാഘോഷത്തെ മുക്തകണ്‌ഠം പ്രശംസിച്ചു. ഓണം സന്തോഷത്തിന്റെയും സമാധാനത്തിന്റെ സാഹോദര്യത്തിന്റെയും ഉത്സവമാണ്‌. ഭാരതത്തിലെ മറ്റെല്ലാ സംസ്‌കാരങ്ങളേയുംകാള്‍ ശ്രേഷ്‌ഠമായ ഈ ഉത്സവും ഇന്ന്‌ ലോകമെമ്പാടുമുള്ള മലയാളികള്‍ കൂടുതല്‍ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നത്‌ മാതൃകാപരമാണ്‌. 

മഞ്ച്‌ -കെസിഎഫ്‌ - നാമം സംഘടനകള്‍ ചേര്‍ന്ന്‌ ഒരുമയോടെ ഇത്രയും വലിയ ആഘോഷം സംഘടിപ്പിച്ചതും ജനപ്രാതിനിധ്യവും വിസ്‌മയിപ്പിക്കുന്നതാണെന്ന്‌ റീവാ ഗാംഗുലി പറഞ്ഞു. ഇനിയും കൂടുതല്‍ സംഘടനകള്‍ ഒരുമയോടെ ഇവര്‍ക്കൊപ്പം കോകോര്‍ക്കട്ടെയെന്ന്‌ അവര്‍ ആശംസിച്ചു. 

മഞ്ച്‌ - നാമം - കെസിഎഫ്‌ എന്നീ സംഘടനകള്‍ കൈകോര്‍ത്ത്‌ ഓണം സംഭവബഹുലമാക്കിയത്‌ ശ്ലാഘനീയമാണെന്ന്‌ ഫൊക്കാന ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ അഭിപ്രായപ്പെട്ടു. ബര്‍ഗന്‍ഫീല്‍ഡില്‍ ഇത്തരമൊരു മഹാസംഭവത്തിന്‌ വേദിയൊരുക്കുവാന്‍ കഴിഞ്ഞത്‌ മഹാഭാഗ്യമായി കരുതുന്നുവെന്ന്‌ ഫൊക്കാന നേതാവും കെസിഎഫ്‌ രക്ഷാധികാരിയുമായ ടി.എസ്‌. ചാക്കോ അഭിപ്രായപ്പെട്ടു. 

ന്യൂജേഴ്‌സിയില്‍ ഒരൊറ്റ ഓണം എന്ന ആശയം താന്‍ മുന്നോട്ടുകൊണ്ടുവരുമ്പോള്‍ അത്‌ ഇത്ര വന്‍വിജയമാകുമെന്ന്‌ കരുതിയില്ലെന്നും വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ജനപങ്കാളിത്തവും കൂടുതല്‍ വിപുലമായി ഓണാഘോഷം നടത്താന്‍ കഴിയുമെന്നുള്ളതിന്റെ സൂചനയാണ്‌ ഈ ഓണാഘോഷത്തിന്റെ വിജയം വ്യക്തമാക്കുന്നതെന്ന്‌ മഞ്ച്‌ പ്രസിഡന്റ്‌ സജിമോന്‍ ആന്റണി അഭിപ്രായപ്പെട്ടു. 

ഒരുമയോടെ ഓണത്തിന്‌ ജാതിമത വ്യത്യാസമില്ലെന്ന്‌ തെളിയിക്കുന്നതാണ്‌ ഈ ഓണാഘോഷമെന്ന്‌ നാമം രക്ഷാധികാരിയും ഫൊക്കാന നേതാവുമായി മാധവന്‍ ബി. നായര്‍ പറഞ്ഞു. ഒരുമയോടെ ഒരു ഓണം എല്ലാ അര്‍ത്ഥത്തിലും അനുകരണീയമാക്കിയ ഓണാഘോഷമാണിതെന്ന്‌ കെ.സിഎഫ്‌ പ്രസിഡന്റ്‌ ദാസ്‌ കണ്ണംകുഴിയില്‍ അഭിപ്രായപ്പെട്ടു. മലയാളി സമൂഹത്തിന്റെ ഒരുമയുടെയും കൂട്ടായ്‌മയുടെയും ഉദാഹരണമാണ്‌ മഞ്ച്‌ - നാമം - കെസിഎഫ്‌ സംഘടനകള്‍ നേതൃത്വം നല്‌കിയ ഈ ഓണാഘോഷമെന്ന്‌ നാമം പ്രസിഡന്റ്‌ ജിതേഷ്‌ തമ്പി അഭിപ്രായപ്പെട്ടു. 

കെ.സി.എഫ്‌ സെക്രട്ടറി ദേവസി പാലാട്ടി സ്വാഗതവും നാമം പ്രസിഡന്റ്‌ ജിതേഷ്‌ തമ്പി നന്ദിയും പറഞ്ഞു. കെ.സി.എഫ്‌ 26-ാം വാര്‍ഷികം
ആഘോഷിച്ചു

ന്യൂജേഴ്‌സി: കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ (കെസിഎഫ്‌) 26-ാം വാര്‍ഷികം ആഘോഷിച്ചു. ബര്‍ഗന്‍ഫീല്‍ഡിലെ കോണ്‍ലോണ്‍ ഓഡിറ്റോറിയത്തില്‍ കെസിഎഫ്‌-നാമം-മഞ്ച്‌ സംയുക്താഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷത്തോട്‌ അനുബന്ധിച്ചാണ്‌ വാര്‍ഷികാഘോഷപരിപാടിയും നടത്തിയത്‌. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ ജനറല്‍ റീവാ ഗാംഗുലി ദാസ്‌ കെസിഎഫ്‌ വാര്‍ഷികാഘോഷം ഉദ്‌ഘാടനം ചെയ്‌തു. 

കെ.സി.എഫ്‌ പ്രസിഡന്റ്‌ ദാസ്‌ കണ്ണംകുഴി, രക്ഷാധികാരി ടി.എസ്‌. ചാക്കോ, കെ.സി.എഫ്‌ നേതാക്കളായ എല്‍ദോ പോള്‍, ഫ്രാന്‍സിസ്‌ കാരക്കാട്ട്‌, ദേവസി പാലാട്ടി, ജോയി ചാക്കപ്പന്‍, ചിന്നമ്മ ദേവസി, ആന്‍ണി കുര്യന്‍, അന്നമ്മ മാപ്പിളശേരി, മോനിക്ക സണ്ണി, സജി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. 

എല്ലാ വര്‍ഷവും ഓണാഘോഷത്തോട്‌ അനുബന്ധിച്ചാണ്‌ കെ.സി.എഫ്‌ വാര്‍ഷകാഘോഷപരിപാടികളും നടത്താറുള്ളത്‌.