Breaking News

Trending right now:
Description
 
Oct 02, 2016

സ്വാശ്രയ സമരത്തില്‍ സര്‍ക്കാര്‍ നിലപാട്‌ തെറ്റാണെന്ന്‌ വിഎസ്‌

image സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ മുതിര്‍ന്ന സിപിഎം നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍. സമരത്തോടുള്ള സര്‍ക്കാര്‍ സമീപനം തെറ്റാണെന്ന്‌ അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫിന്റെ സ്വാശ്രയ നയത്തില്‍ പ്രതിഷേധിച്ച്‌ എംഎല്‍എമാര്‍ നടത്തുന്ന സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരാഹാര സമരം അഞ്ചാംദിവസത്തേക്ക്‌ കടന്ന സാഹചര്യത്തിലാണ്‌ വിഎസ്‌ നിലപാട്‌ വ്യക്തമാക്കിയത്‌. കഴിഞ്ഞദിവസം സമരം നടത്തുന്ന എംഎല്‍എമാരെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. വിഎസിന്റെ നിലപാട്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും കെപിസിസി പ്രസിഡന്റ്‌ വി.എം.സുധീരനും സ്വാഗതം ചെയ്‌തു. വിഎസിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം സര്‍ക്കാര്‍ മുഖവിലയ്‌ക്ക്‌ എടുക്കണമെന്ന്‌ ചെന്നിത്തല ആവശ്യപ്പെട്ടു. ദുരഭിമാനം വെടിഞ്ഞ്‌ സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക്‌ തയാറാകണം. വൈരാഗ്യം ഉള്ളവരെപ്പോലെയാണ്‌ സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ കാണുന്നതെന്നു രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. വിഎസിന്റേത്‌ സ്വാഭാവികവും ന്യായവുമായ പ്രതികരണമാണെന്ന്‌ സുധീരന്‍ പ്രതികരിച്ചു. ജനാധിപത്യ രീതിയിലല്ല സര്‍ക്കാര്‍ സമരത്തെ നോക്കിക്കാണുന്നതെന്നു അദ്ദേഹം കുറ്റപ്പെടുത്തി.