Breaking News

Trending right now:
Description
 
Oct 02, 2016

നിയമസഭയില്‍നിന്ന്‌ വാക്കൗട്ട്‌ നടത്തിയത്‌ യുഡിഎഫുമായി കൂട്ടുകൂടാനല്ലെന്ന്‌ മാണി

image സ്വാശ്രയ കോളജ്‌ പ്രശ്‌നത്തില്‍ നിയമസഭയില്‍നിന്ന്‌ വാക്കൗട്ട്‌ നടത്തിയത്‌ യുഡിഎഫുമായി കൂട്ടുകൂടാനല്ലെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ എം ചെയര്‍മാന്‍ കെ.എം.മാണി വ്യക്തമാക്കി. നിലവില്‍ യുഡിഎഫ്‌ നടത്തുന്ന സമരം ന്യായമായ ആവശ്യത്തിനാണ്‌. എന്നാല്‍ നിയമസഭ സ്‌തംഭിപ്പിക്കുന്നതോട്‌ യോജിപ്പില്ല. മൂന്ന്‌ എംഎല്‍എമാര്‍ നിയമസഭയില്‍ നിരാഹാരസമരം ആരംഭിച്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രശ്‌നം തീര്‍ക്കാനാവാത്തത്‌ ഇവിടെ നല്ലൊരു സര്‍ക്കാരും മുഖ്യമന്ത്രിയും ഇല്ലാത്തതുകൊണ്ടാണെന്നു കണ്ണൂരില്‍ പാര്‍ട്ടിയുടെ ജില്ലാ നേതൃസംഗമം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ കെ.എം.മാണി വ്യക്തമാക്കി. മൂന്ന്‌ എംഎല്‍എമാര്‍ പട്ടിണികിടന്നിട്ടും മുഖ്യമന്ത്രി നിസംഗനായിരിക്കുകയാണ്‌. മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ട്‌ എംഎല്‍എമാരുടെ നിരാഹാരസമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മാണി ആവശ്യപ്പെട്ടു. കേരളാകോണ്‍ഗ്രസ്‌ എം യുഡിഎഫില്‍നിന്നു പുറത്തുപോയി എന്നുകരുതി കോണ്‍ഗ്രസുകാര്‍ കയറുന്ന ബസില്‍ കയറില്ലെന്നോ മിണ്ടില്ലെന്നോ അര്‍ഥമില്ല. പ്രശ്‌നാധിഷ്‌ഠിത നിലപാടാണ്‌ പാര്‍ട്ടി സ്വീകരിക്കാറുള്ളതെന്നും മാണി ചൂണ്ടികാട്ടി.