Breaking News

Trending right now:
Description
 
Jan 10, 2013

മേരി ലില്ലി: ഫേയ്‌സ്‌ബുക്കിലെ പ്രിയ താരകം

Staff Correspondent/Global Malayalam
image മേരി ലില്ലി: ഫേയ്‌സ്‌ബുക്കിലെ പ്രിയ താരകം

സിനിമാതാരങ്ങളെപ്പോലെ ടിവി താരങ്ങളെപ്പോലെ ഇപ്പോള് സോഷ്യല് മീഡിയയിലും താരങ്ങളുണ്ട്. ആയിരക്കണക്കിന് പേര് സുഹൃത്തുക്കളും പതിനായിരക്കണക്കിന് ഫോളോവേഴ്സുമുള്ളവര്. ഇത്തരമൊരു താരമാണ് മേരി ലില്ലി. വാക്കുകളില് കവിതയുടെ സൗന്ദര്യം നിറയ്ക്കുകയും കാര്ക്കശ്യമുള്ള രാഷ്ട്രീയ നിലപാടുകള് തുറന്നു പറയുകയും ചെയ്യുന്നതിന്റെ പേരിലാകാം ലില്ലിയുടെ ഫേയ്സ്ബുക്കിലെ രണ്ട് അക്കൗണ്ടുകളിലായി സുഹൃത്തുക്കള് കരകവിയുകയാണ്. ലില്ലിയുടെ പോസ്റ്റുകള്ക്ക് കമന്റിടാനും ലൈക്ക് ചെയ്യാനും ഏറെപ്പേര്ക്ക് ഉത്സാഹമാണ്. പോസ്റ്റുകളിലൂടെ ചീത്തവിളിക്കുന്നവരോട് ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെയാണ് മറുപടികള് 

മേരി ലില്ലി ഗ്ലോബല് മലയാളം വായനക്കാരോട് സംസാരിക്കുന്നു. 

കഴിഞ്ഞ വര്ഷങ്ങളില് നടന്ന വിപ്ലവങ്ങളിലെല്ലാം ഫെയ്സ് ബുക്ക് പോലെയുള്ള സോഷ്യല് മീഡിയ വലിയ റോളാണ് വഹിച്ചത്, ഡല്ഹി സംഭവത്തില് പ്രതിഷേധം ശക്തമാക്കുന്നതില് സോഷ്യല് മീഡിയയുടെ പങ്ക് പ്രശംസനീയമാണ്. ഇത്തരം സോഷ്യല് സൈറ്റ് വിപ്ലവങ്ങള് നന്മതിന്മകള് എന്താണ്? 

*പത്ര മാധ്യമങ്ങള്ക്ക് വാര്ത്തകള് പഴയതുപോലെ തമസ്കരിക്കാന് കഴിയുന്നില്ല എന്നതു തന്നെയാണ് സോഷ്യല് മീഡിയ നെറ്റ് വര്ക്കിന്റെ നന്മ. മുമ്പ് രാഷ്ട്രീയ ചായ്വ്, പരസ്യങ്ങള് കൊടുക്കുന്നവരോടുള്ള പ്രതിബദ്ധത തുടങ്ങിയവ നിമിത്തം ഒട്ടേറെ വാര്ത്തകള് തമസ്കരിക്കപ്പെട്ടിരുന്നു. ജനങ്ങള് വാര്ത്തകള് സോഷ്യല് മീഡിയ നെറ്റ് വര്ക്കിലൂടെ കൈകാര്യം ചെയ്യാന് തുടങ്ങിയപ്പോള് വാര്ത്തകള് തമസ്കരിക്കാന് കഴിയാതെ വന്നു. അതൊരു വലിയ മേന്മ തന്നെയാണ്. ഡല്ഹി പ്രക്ഷോഭത്തില് ഫേസ് ബുക്ക് പോലെയുള്ളവ ഒരു മാര്ഗം ആയിരുന്നു. പക്ഷെ അവിടെ നടന്ന പ്രക്ഷോഭങ്ങളുടെ മുഴുവന് ക്രെഡിറ്റും ഞാന് നല്കാന് ആഗ്രഹിക്കുന്നത് ഡല്ഹിയിലെ വിദ്യാര്ഥി സമൂഹത്തിനാണ്. പ്രക്ഷോഭം നയിക്കാന് മുന്നിട്ടിറങ്ങാന് അവര് തയ്യാറായി എന്നതാണ് കാതലായ കാര്യം. സോഷ്യല് മീഡിയ നേടിയതിന്മ എന്ന് പറയുന്നത്തിനു പ്രത്യേകിച്ച് ഉദാഹരണങ്ങള് ഒന്നും വേണ്ട. ഡല്ഹി പെണ്കുട്ടി എന്ന പേരില് മറ്റൊരു പെണ്കുട്ടിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തത് മാത്രം മതി  ഫെയ്സ് ബുക്കില് ഫുള് ടൈം ആക്ടീവാണല്ലോ, എന്താണ് ഫെയ്സ് ബുക്കിലെ പ്രധാനമായ ആകര്ഷണം? 

അതെ ഫേസ്ബുക്കില് ഫുള് ടൈം ആക്ടീവ് ആണ്. സത്യം പറഞ്ഞാല് ഞാന് ഫേസ്ബുക്കില് വരുന്നതിനേക്കാള് മുമ്പ് ബ്ലോഗിലും ട്വിറ്ററിലുമായിരുന്നു ആക്റ്റീവ്. ട്വിറ്ററില് അന്ന് ഞാനിട്ട രാഷ്ട്രീയ പോസ്റ്റുകളുടെ കമന്റ്സ് വായിച്ചു ചില ഓണ്ലൈന് പ്രസിദ്ധീകരണങ്ങള് അവ പ്രസിദ്ധീകരിക്കാനായി അനുവാദം ചോദിച്ചിരുന്നു. ഞാന് മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില് എല്ലാവര്ക്കും ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടായിരുന്നു. എനിക്ക് മാത്രമില്ല. അവര് ഓരോ ദിവസം രാവിലെ വന്ന് ഇന്ന് നയന്താരയെ കിട്ടി, അസിനെ കിട്ടി എന്നൊക്കെ പറയും. അവരെ ഫ്രണ്ട് ആയി കിട്ടി എന്നാണു പറഞ്ഞു കൊണ്ടിരുന്നത്. അതൊക്കെ കേള്ക്കുമ്പോള് ഫേസ് ബുക്ക് ഏതോ വലിയവരുടെ ലോകം ആണെന്ന് ഞാന് കരുതി. അതുകൊണ്ടുതന്നെ ഫേസ് ബുക്കിനോട് അത്ര താല്പര്യം തോന്നിയിരുന്നില്ല. 

എന്റെ രണ്ടു കുട്ടികളും ഫേസ് ബുക്ക് ഉപയോഗിക്കുമ്പോള് അവരുടെ ഫ്രണ്ട് ലിസ്റ്റില് നൂറിലേറെ പേരെ കണ്ടപ്പോള് എന്തിനാണ് ഇത്രയും ഫ്രണ്ട്സ് എന്ന് ഞാനവരോട് ചോദിച്ചിട്ടുണ്ട്. എനിക്ക് ട്വിറ്റര് അക്കൗണ്ട് ഉണ്ടാക്കി തന്ന ഒരു സുഹൃത്ത് ഫേസ് ബുക്ക് അക്കൗണ്ട് തുടങ്ങാന് നിര്ബന്ധിക്കുകയായിരുന്നു. ആ സുഹൃത്ത് തന്നെയാണ് അക്കൗണ്ട് തുടങ്ങി തന്നതും തുടക്കത്തില് കുറച്ചു സുഹൃത്തുക്കളെ ആഡ് ചെയ്തു തന്നതും ആദ്യമൊക്കെ ട്വിറ്ററില് ഇടുന്ന പോസ്റ്റുകള് ഇവിടെയും കോപ്പി ചെയ്യുക മാത്രമേ ചെയ്തിരുന്നുള്ളൂ. 

പക്ഷെ അപ്പോള് ഫേസ് ബുക്കില് പൊതുവെ രാഷ്ട്രീയ ചര്ച്ചകള് കുറവായിരുന്നു. എല്ലാവരും ഗുഡ് മോര്ണിംഗ്, ഗുഡ് നൈറ്റ് പറഞ്ഞും ബ്ലോഗ് ലിങ്കുകള് ഷെയര് ചെയ്തും തമാശ ഫോട്ടോകള് പോസ്റ്റ് ചെയ്തും ഫേസ് ബുക്ക് ആഘോഷമാക്കുകയായിരുന്നു. പൊടുന്നനെ രാഷ്ട്രീയ ചര്ച്ചകള് വന്നപ്പോള് സ്വാഭാവികമായും ആള് കൂടി. ആളുകള് പേജില് കൂട്ടത്തോടെ വരാന് തുടങ്ങിയപ്പോള് അടിയും വഴക്കും തെറിവിളികളും കൂടി. അക്കാലത്ത് എന്റെ ഫേസ് ബുക്കില് നടന്ന ചര്ച്ചകള് കണ്ടു സി.ആര് പരമേശ്വരന് സര് വിര്ച്വല്പാര് ലമെന്റ് ആണ് മേരി ലില്ലിയുടെ ഫേസ് ബുക്ക് പേജ് എന്ന് പറഞ്ഞത് ഞാനൊരു വലിയ ബഹുമതിയായാണ് കരുതുന്നത്. 

നെറ്റുകളില് സാധാരണ കമന്റിടുന്നത് ആരാണ്? ഒരു സ്ത്രീയുടെ പേരു വച്ച് എഴുതിയാല് മാന്യമല്ലാത്ത കമന്റുകള് കേള്ക്കേണ്ടി വരാറുണ്ടല്ലോ. പല പോസ്റ്റുകളോടും വളരെ അസഭ്യമായി പ്രതികരിക്കുന്ന പുരുഷന്മാര് ഉണ്ട്. എങ്ങനെയാണ് ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നത്? 

എന്റെ പോസ്റ്റില് കൂടുതലും പ്രതികരിക്കുന്നത് പുരുഷന്മാര് ആണ്. സ്ത്രീകള് ഇപ്പോള് ചിലരൊക്കെ പ്രതികരിക്കാറുണ്ട്. പക്ഷെ മുമ്പ് സ്ത്രീകള് പൊതുവെ എന്റെ പേജില് വരുമായിരുന്നില്ല. രാഷ്ട്രീയ ചര്ച്ചകള് മാത്രമായിരുന്നത് കൊണ്ടായിരിക്കാം. സാധാരണ പുരുഷന്മാര് നമ്മള് എഴുതിയ വിഷയം എന്താണെന്ന് മാത്രമേ നോക്കാറുള്ളൂ. അതിനാണ് അവര് മറുപടി പറയുന്നത്. അല്ലാതെ സ്ത്രീ ഇട്ട പോസ്റ്റ് എന്ന നിലയില് എന്നെ സമീപിച്ചവര്കുറവാണ്. എന്നാലും നൂറില് ഒരാള് ഉണ്ടാവും ഇവള്ക്കൊന്നും വീട്ടില് വേറെ പണിയില്ലേ, അടുക്കളയില് പോയി ചോറും കറിയും വെക്ക് എന്ന രീതിയില് പ്രതികരിക്കുന്നവര്. അവര്ക്കുള്ള മറുപടി ഞാന് അപ്പോള് തന്നെ ചൂടോടെ കൊടുക്കും അതോടെ അവര് പോകും. അങ്ങനെയുള്ളവര് പക്ഷെ ഞാന് നേരെത്തെ പറഞ്ഞതുപോലെ നൂറില് ഒരാള് മാത്രമേ ഉണ്ടാവൂ. എന്നെ ഫേസ് ബുക്കില് കൂടുതല് സപ്പോര്ട്ട് ചെയ്തത് പുരുഷന്മാര്ത ന്നെയാണ്. പോസ്റ്റുകളില് കൂടുതലും പ്രതികരിക്കുന്നത് പ്രവാസികളായ മലയാളി സുഹൃത്തുക്കളാണ്. എന്റെ ഫ്രണ്ട് ലിസ്റ്റിലും മുക്കാല് ഭാഗത്തോളം ഉള്ളത് പ്രവാസികള് തന്നെയാണെന്ന് തോന്നുന്നു. 

കമന്റിട്ടതിന്റെ പേരില് താങ്കള്ക്ക് എതിരെ ചിലര് കേസിനു പോയതായി കേട്ടിട്ടുണ്ട്? 

* എനിക്കെതിരെ ഫേസ് ബുക്കില് രണ്ടു തവണ കൂട്ടായ ആക്രമണങ്ങള് നടന്നിട്ടുണ്ട്. എല്ലാംരാഷ്ട്രീയ പോസ്റ്റുകളുടെ പേരില് ആണ്. സഭ്യമല്ലാത്ത പല വാക്കുകളും എനിക്കെതിരെ ഉപയോഗിക്കുകയും അവരുടെ വാളില്പോസ്റ്റ് ചെയ്യുകയും ചെയ്തവരുണ്ട്. അതൊക്കെ കഴിഞ്ഞ കാര്യങ്ങള് ഞാന് ഓര്ക്കാന് പോലും ഇഷ്ടപ്പെടുന്നില്ല. ഒന്ന് മാത്രം എനിക്കറിയാം മറ്റേത് സ്ത്രീകള് ആണെങ്കിലും ഫേസ് ബുക്ക് ഡിലീറ്റ് ചെയ്തു പോകുമായിരുന്നു. 

ഒരു സ്ത്രീ ഇത്രയ്ക്കങ്ങ് പറയാന് എന്തിരിക്കുന്നു എന്ന മട്ടിലാണോ പുരുഷന് ചില കമന്റുകളോട് പ്രതികരിക്കുന്നത്? അവരെ കൈകാര്യം ചെയ്യേണ്ടി വരുമോ? 

ഒരിക്കല് സനല്കുമാര് ഐഎഎസ് എന്ന അക്കൗണ്ടില്നിന്ന് വളരെ മോശമായി രണ്ടു പോസ്റ്റുകളില് പ്രതികരിച്ചിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന ഒരാള് ഉപയോഗിക്കാന് പാടില്ലാത്ത ഭാഷ. പക്ഷെ എന്നെക്കാള് കൂടുതല് അദ്ദേഹത്തെ എതിര്ത്തത് എന്റെ പോസ്റ്റില് ചര്ച്ച കണ്ടു കൊണ്ടിരുന്നവരാണ്. ഒരുപാട് ആളുകള് കക്ഷിയെ എതിര്ക്കാന് തുടങ്ങിയപ്പോള് ഞാന് സ്ത്രീ ആയത് കൊണ്ട് പുരുഷന്മാര് എല്ലാവരും എന്നെ സപ്പോര്ട്ട് ചെയ്യുന്നു എന്നായി വാദം. അതുകണ്ട് കുറെ സ്ത്രീകളും രംഗത്തെത്തി അയാള്ക്കെതിരെ തിരിഞ്ഞിരുന്നു. അതോടു കൂടി കക്ഷി പേരില് നിന്നും ഐ എ എസ്മാറ്റി എന്ന് ആരോയൊക്കെ പറയുന്നത് കേട്ടു. എന്നെ ആക്ഷേപിച്ചു കൊണ്ട് അദ്ദേഹം സ്വന്തംവാളിലും പോസ്റ്റ് ഇട്ടിരുന്നു. 

സ്ത്രീകള് ആരോഗ്യകരമായ ചര്ച്ചകളില് പങ്കെടുക്കാറുണ്ടോ? *സ്ത്രീകള് ആരോഗ്യകരമായ ചര്ച്ചകളില് പങ്കെടുക്കാറുണ്ടോ എന്ന് വ്യക്തമായി അറിയില്ല... എന്റെ പേജില് സ്ത്രീകള് വളരെ കുറച്ചു മാത്രമാണ് പ്രതികരിക്കുന്നത്. രാഷ്ട്രീയം അല്ലാത്ത പോസ്റ്റുകള് ഇടുമ്പോള് ചിലര് വന്നു ലൈക് ഇട്ടു പോകും. അപൂര്വ്വം ചിലര് പ്രതികരണവും ഇടാറുണ്ട്. അത് ചിലപ്പോള് ഞാന് കൈകാര്യം ചെയ്യുന്ന വിഷയത്തില് താല്പര്യം ഇല്ലാത്തതും ഒരു കാരണം ആയിരിക്കാം എന്ന് തോന്നുന്നു. 

സാമ്പത്തിക നേട്ടമില്ലാത്ത ഈ സോഷ്യല് മീഡിയയില് ഫുള്ടൈം ആക്ടീവായിരിക്കുമ്പോള് ഒരു അഡിക്ഷ്ന് പോലെ അത് മനസിനെ കീഴടക്കിയതു കൊണ്ടാണോ? 

*സോഷ്യല് മീഡിയ നെറ്റ് വര്ക്ക് സാമ്പത്തിക നേട്ടം ഇല്ലാത്ത ഒരുമേഖലയാണ് എന്നത് ശരി തന്നെ. എല്ലാം സാമ്പത്തിക ലാഭം മാത്രം നോക്കി നമുക്ക് ചെയ്യാന് കഴിയുമോ? അതിനപ്പുറം മനസ്സ് തരുന്ന ഒരു സംതൃപ്തി, ആഹ്ലാദം എന്നിവയൊക്കെയില്ലേ. അഡിക്ഷന് എന്നൊന്ന് എന്റെ സ്വഭാവത്തിന്റെ ഭാഗമല്ല. എനിക്ക് എന്തും വേണ്ട എന്ന് വയ്ക്കാന് കഴിയുന്ന ഒരു മനസ്സുണ്ട്. എന്തെങ്കിലും ഒരു കാര്യം വേണ്ട എന്ന് തീരുമാനിച്ചാല് പിന്നെ ആ വഴിക്ക് തിരിഞ്ഞു നോക്കില്ല. നേട്ടമോ കോട്ടമോ എന്നറിയില്ല. പക്ഷെ അതെന്റെ ഒരു പ്രകൃതമാണ്. കൊച്ചിയില് ആണെങ്കില് രാവിലെ ഞാന് എഴുനേല്ക്കുമ്പോള് തന്നെ കമ്പ്യൂട്ടര് ഓണ് ആക്കിയിടും. പക്ഷെ വയനാട്ടിലോ മറ്റോ പോയാല് ഒരാഴ്ച ഒന്നും ഞാന് ഫേസ് ബുക്ക്, കമ്പ്യൂട്ടര് എന്നൊന്നും ചിന്തിക്കാറു പോലുമില്ല. കൊച്ചിയില് ആണെങ്കിലും ചില ദിവസങ്ങളില് ഫേസ് ബുക്ക് നോക്കണ്ട എന്ന് മനസ്സില് തോന്നിയാല് പിന്നെ രണ്ടു മൂന്നു ദിവസം സൈലന്റ് ആയിരിക്കും. ഫേസ് ബുക്ക് കൊണ്ട് എനിക്കുണ്ടായ വ്യക്തിപരമായ ഗുണം ഒരുപാട് ആത്മാര്ത്ഥ സുഹൃത്തുക്കളെ കിട്ടി എന്നുള്ളതാണ്. അതൊരു വലിയ കാര്യമായാണ് ഞാന് കരുതുന്നത് 

കുട്ടികളും അനുജനും അനുജത്തിയും അനുജത്തിയുടെ ഭര്ത്താവുമൊക്കെ ഫേസ് ബുക്ക് ഉപയോഗിക്കുന്നുണ്ട്. ഇതില് അനുജത്തി ഷേര്ളി ഇടയ്ക്ക് ഫേസ് ബുക്ക് മടുത്തു എന്ന് പറഞ്ഞു പോയവരില് പെടും. കുട്ടികള് ആക്ടീവായി ഉണ്ട്. പക്ഷെ അവരും എന്റെ അത്രയും നേരം ഫേസ് ബുക്ക് ഉപയോഗിക്കാറില്ല എന്ന് തോന്നുന്നു.

അവര് ഇതിനെ സപ്പോര്ട്ട് ചെയ്യുന്നുണ്ടോ? 

കുട്ടികള് ഞാന് എഴുതുന്നതൊക്കെ കാണുന്നുണ്ടായിരിക്കണം. കാരണം രണ്ടു പേരും എന്റെ ഫ്രണ്ട് ലിസ്റ്റില് ഉണ്ട്. പക്ഷെ അഭിപ്രായം ഒന്നും പറയാറില്ല. എന്റെ സ്വാതന്ത്ര്യത്തില് കൈകടത്താന് അവര്ക്ക് താല്പര്യം ഇല്ല തോന്നുന്നു. ഞാനും തിരിച്ചും അങ്ങനെ തന്നെ. അവരുടെ സോഷ്യല് മീഡിയ നെറ്റ് വര്ക്ക് ജീവിതത്തില് ഞാനും ഇടപെടാറില്ല. അവര് പോസ്റ്റ് ഇട്ടാല് ഞാന് അഭിപ്രായം എഴുതാറുണ്ട് എന്ന് മാത്രം. അല്ലാതെ അങ്ങോട്ടോ ഇങ്ങോട്ടോ നിയന്ത്രണങ്ങള് ഒന്നും ഞങ്ങള്ക്കിടയില് ഇല്ല. 

ഏഴാമത്തെ ഋതു എന്ന പേരില് കവിതാസമാഹാരം പ്രസിദ്ധീകരിച്ച താങ്കള് സോഷ്യല് മീഡിയ സൈറ്റുകളില് സജീവമായതോടെ ഗൗരവകരമായ രചനകളെ വിട്ടു കളഞ്ഞുവെന്ന് തോന്നുന്നുണ്ടോ? 

 * കവിത എഴുതുന്നില്ല എന്നാരു പറഞ്ഞു? എന്റെ ഏറ്റവും മികച്ച പ്രണയകവിതകള് ഞാന് എഴുതിയിട്ടുള്ളത് ഫേസ് ബുക്കില് സജീവമായതിന് ശേഷമാണ് എന്ന് തോന്നുന്നു. പ്രസിദ്ധീകരണത്തിന് ഇപ്പോള് അയക്കാറില്ല എന്നത് ശരി തന്നെ. മുമ്പ് പബ്ലിഷ് ചെയ്ത ഒരുപാട് കവിതകള് ഇപ്പോഴും കൈയില് ഉണ്ട്. ഈ വര്ഷം തന്നെ പുതിയ ഒരു കവിതാ സമാഹാരം ഇറക്കണം എന്ന്കരുതുന്നു.