Breaking News

Trending right now:
Description
 
Oct 01, 2016

ബിജെപി ദേശീയ കൗണ്‍സില്‍: മാലിന്യ ചിത്രം പോസ്‌റ്റ്‌ ചെയ്‌ത യുവാവിനു വധഭീഷണി

image
കോഴിക്കോട്‌; ബിജെപി ദേശീയ കൗണ്‍സില്‍ പൊതുയോഗം നടന്ന സമ്മേളന നഗരിയിലെ മാലിന്യത്തിന്റെ വീഡിയോ ചിത്രം ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റു ചെയ്‌ത യുവാവിനു വധഭീഷണി. കോഴിക്കോട്‌ സ്വദേശിയും ജേര്‍ണലിസം വിദ്യാര്‍ത്ഥിയുമായ പൂക്കോട്ടുംപാടം സ്വദേശി ഷമീര്‍ കാസിമിനാണ്‌ ബിജെപി നേതാക്കളുടെ ഭീഷണി. സമ്മേളന ശേഷം പൊതു സമ്മേളനം നടന്നസ്ഥലം വ്യത്തിയാക്കുമെന്നു ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഞായറാഴ്‌ചയും വ്യത്തിയാക്കല്‍ നടക്കാതെ വന്നതോടെയാണ്‌ ഷമീര്‍ വീഡിയോ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌തത്‌. 'സ്വച്ഛ്‌ ഭാരതത്തിന്റെ പിതാവ്‌ നരേന്ദ്ര മോഡി വന്നു പോയതിനു ശേഷം കോഴിക്കോട്‌ കടപ്പുറം' എന്നപ്പേരിലാണ്‌ ഒരു മിനിറ്റ്‌ ദൈര്‍ഘ്യമുള്ള വീഡിയോ പോസ്‌റ്റ്‌ ചെയ്‌തത്‌. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയും ചെയ്‌തതോടെ ബിജെപി നേതാക്കള്‍ പ്രകോപിതരായി. ഷമീറിനെതിരെ വധഭീഷണികളും ചീത്തവിളികളുമായി ബിജെപി അനുകൂലികള്‍ രംഗത്ത്‌ എത്തി. 
ബിജെപി നേതാക്കളെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ചുവെന്നാരോപിച്ചു നേതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌.