Breaking News

Trending right now:
Description
 
Oct 01, 2016

മോഹന്‍ലാലിന്റെ മകന്‍ പ്രണവ്‌ മലയാള സിനിമയില്‍ നായകനായി എത്തുന്നു

image മോഹന്‍ലാലിന്റെ മകന്‍ പ്രണവ്‌ നായകനായി അഭിനയിക്കുന്ന മലയാള സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും. ആക്ഷന്‍ ത്രില്ലര്‍ക്കൊപ്പം കുടുംബ പശ്ചാത്തല സ്വഭാവമുള്ള ചിത്രം സംവിധാനം ചെയ്യുന്നത്‌ ജിത്തു ജോസഫാണ്‌. ഊഴത്തിനുശേഷം ജിത്തുചെയ്യുന്ന ചിത്രമായിരിക്കുമിത്‌. ദൃശ്യത്തിന്റെ തമിഴ്‌ പതിപ്പായ പാപനാശത്തില്‍ ജിത്തുവിന്റെ സംവിധാന സഹായിയായിരുന്നു പ്രണവ്‌. മേജര്‍ രവി സംവിധാനം ചെയ്‌ത പുനര്‍ജനി എ്‌ന്ന ചിത്രത്തിലൂടെ 2002-ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ജിത്തുവിന്‌ ലഭിച്ചിട്ടുണ്ട്‌. ഒന്നാമന്‍ എന്ന ചിത്രത്തിലും വേഷമിട്ടു. തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത മോഹന്‍ലാലിന്റെ ചിത്രമാണ്‌ ഒന്നാമന്‍. ഇതില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലമാണ്‌ പ്രണവ്‌ അവതരിപ്പിച്ചത്‌. സാഗര്‍ ഏലിയാസ്‌ ജാക്കിയിലും പ്രണവ്‌ മുഖംകാണിച്ചിരുന്നു. തുടര്‍ന്ന്‌ അഭിനയരംഗത്തുനിന്നു വിട്ടുനിന്ന പ്രണവ്‌ മുതിര്‍ന്നശേഷം സഹസംവിധായക റോള്‍ കൈകാര്യംചെയ്‌ത്‌ സിനിമരംഗത്തേക്ക്‌ വീണ്ടുംകടക്കുകയായിരുന്നു. ആശിര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്‌ ചിത്രം നിര്‍മിക്കുന്നത്‌.