Oct 01, 2016
ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില കൂട്ടി; തിങ്കളാഴ്ച നടപ്പില്‍വരും
കേരളത്തില്‍ ബിവറേജസ് കോര്പ്പറേഷന് വിറ്റഴിക്കുന്ന എല്ലാ ഇന്ത്യന്‍
നിര്‍മിത വിദേശമദ്യത്തിനും നാലുശതമാനം വില വര്‍ധിപ്പിച്ചു. പുതിയ വില
തിങ്കളാഴ്ച പ്രാബല്യത്തില്‍വരും. 500 എംഎല് മദ്യത്തിനു പത്തുരൂപയും ഒരു
ലിറ്ററിനു 15 മുതല്‍ 20 രൂപയുമാണ് വര്‍ധന വരുത്തിയിരിക്കുന്നതെന്നു
ബിവറേജസ് മാനേജിങ് ഡയറക്ടര്‍ എച്ച്. വെങ്കിടേഷ് വ്യക്തമാക്കി. എന്നാല്‍
ബീയറിന്റെ വില കൂട്ടിയിട്ടില്ല. ഇന്നു ഡ്രൈഡേയും നാളെ
ഗാന്ധിജയന്തിയമായതിനാല് മദ്യവില്‍പ്പന ഇല്ല. അതിനാലാണു തിങ്കളാഴ്ച മുതല്‍
വിലവര്‍ധന വരുത്തിയത്. ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശമ്പള
പരിഷ്കരണം നടത്തിയതിന്റെ ബാധ്യത ഇല്ലാതാക്കാനാണ് വില
വര്‍ധിപ്പിച്ചതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. ശമ്പള പരിഷ്കരണം മൂലം
പ്രതിവര്‍ഷം 25 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടായിട്ടുള്ളത്.
എല്ലാവര്‍ഷവും ഒക്ടോബര്‍ രണ്ടിന് പത്തുശതമാനം മദ്യവില്പന കേന്ദ്രങ്ങള്‍
അടച്ചുപൂട്ടുമെന്ന മുന്‍ സര്‍ക്കാരിന്റെ തീരുമാനം മരവിപ്പിക്കാന്‍ കഴിഞ്ഞ
മന്ത്രിസഭാ യോഗം തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണ് മദ്യത്തിന്റെ വില
വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിച്ചത്.