Breaking News

Trending right now:
Description
 
Jan 10, 2013

പുതുവര്‍ഷത്തില്‍ അനാഥ കുഞ്ഞുങ്ങള്‍ക്ക്‌ സഹായവുമായി വോക്കിംഗ് കാരുണ്യ

image
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി പുതുവര്‍ഷത്തില്‍ തങ്ങളുടെ ആദ്യ ധനസഹായത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് ആരോരുമില്ലാത്ത ബുദ്ധിമാന്ദ്യം സംഭവിച്ച അനാഥ കുഞ്ഞുങ്ങള്‍ക്ക്‌ അഭയമേകുന്ന കോട്ടയം ജില്ലയിലെ അരുവിക്കുഴിക്ക് സമീപം കദളിമറ്റത്തുള്ള പ്രോവിടെന്‍സ് ഹോമിനാണ്. വോക്കിംഗ് കാരുണ്യ തങ്ങളുടെ ഒരു വര്‍ഷത്തെ വിജയകരമായ ചാരിറ്റി പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതിനു ശേഷമുള്ള ആദ്യത്തെ സംരംഭമാണിത്.വോക്കിംഗ് കാരുണ്യയുടെ പതിനാലാമത് സംരംഭമാണിത് .

വോക്കിംഗ് കാരുണ്യ കഴിഞ്ഞ വര്ഷം 6 ലക്ഷത്തില്‍പരം രൂപ കേരളത്തിലെ വിവിധ ജില്ലകളില്‍ ദാരിദ്രവും രോഗവും മൂലം വലയുന്ന അനവധി വ്യക്തികള്‍ക്കും അനാഥരെയും പാവപ്പെട്ടവരെയും സംരക്ഷിക്കുന്ന വിവിധ അനാഥാലയങ്ങള്‍ക്കും നല്‍കുകയുണ്ടായി. യു.കെ. യിലുള്ള സന്മനസുള്ള വളരെയധികം സുഹൃത്തുകള് ‍വോക്കിംഗ് കാരുണ്യയെ അകമഴിഞ്ഞ് സഹായിക്കുന്നത് വഴിയാണ് വോക്കിംഗ് കാരുണ്യ ഈ നേട്ടം കൈവരിച്ചത്.തികച്ചും അര്‍ഹതയുള്ളവര്‍ക്ക് മാത്രം വോക്കിംഗ് കാരുണ്യ നേരിട്ട് സഹയമെത്തിക്കുന്നത് വഴിയാണ് വോക്കിംഗ് കാരുണ്യ ഇത് സാധിക്കുന്നത്.

കോട്ടയം ജില്ലയിലെ അരുവികുഴിക്കു സമീപമുള്ള പ്രോവിടെന്‍സ് ഹോം ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ ശുശ്രുക്ഷിച്ചു പരിപാലിക്കുന്ന സ്ഥാപനമാണ്‌.. തളര്‍ന്നു പോയവരും നടക്കാന്‍ പറ്റാത്തതും സംസാരിക്കാന്‍ കഴിയാത്തതുമായ ഏകദേശം 40 ഓളം കുഞ്ഞുങ്ങളെ ഇവിടെ ശുശ്രുക്ഷിക്കുന്നു. ഇവര്‍ക്ക് മരുന്നിനും ഭക്ഷണത്തിനുമായി നല്ലൊരു തുക മാസം തോറും ചിലവാകുന്നുണ്ട്.സന്മനസുള്ളവരുടെ കാരുണ്യം കൊണ്ടാണ് ഇവിടുത്തെ ദൈന്യം ദിന പ്രവര്‍ത്തനങ്ങള്
‍ നടന്നു പോകുന്നത്. സിസ്റ്റര്‍ ഗ്രേസിന്റെ നേതൃത്തത്തില്‍ 5 ഓളം വരുന്ന സിസ്റെര്സ് ആണ് ഈ ഹോമിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ട് പോകുന്നത് .ഈ അനാഥ കുഞ്ഞുങ്ങള്‍ക്ക്‌ തങ്ങളുടെ വരുമാനത്തിന്റെ ചെറിയ ഒരു വിഹിതം തന്നു സഹായിക്കാന്‍ സന്മനസുള്ളവര്‍ വോക്കിംഗ് കാരുണ്യ യുടെ  Bank Account ലേയ്ക്ക് ജനുവരി ‍ 24 നു മുന്പായി പണം നല്‍കിയാല്‍ വോക്കിംഗ് കാരുണ്യയുടെ സഹായത്തോടൊപ്പം നിങളുടെ സഹായവും പ്രോവിടെന്‍സ് ഹോമില്‍ നിങ്ങളുടെ പുതുവര്‍ഷ സമ്മാനമായി എത്തിക്കുന്നതാണ് .

Our Charitties Bank Account Details 

Bank Name: H.S.B.C.

Account Name: Woking Karunya Charitable Society.

Sort Code:404708

Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക് 

Jain Joseph:07809702654

Siby Jose:07875707504

Boban Sebastian:07846165720

web: http://www.wokingkarunya.co.uk/