Breaking News

Trending right now:
Description
 
Sep 30, 2016

നാലാം ദിവസവും പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

image സ്വാശ്രയ മെഡിക്കല്‍ പ്രവേശന പ്രശ്‌നത്തില്‍ തുടര്‍ച്ചയായ നാലാംദിവസവും പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സ്‌പീക്കര്‍ വിളിച്ചുചേര്‍ത്ത കക്ഷിനേതാക്കളുടെ യോഗത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ്‌ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചത്‌. എംഎല്‍എമാര്‍ നിയമസഭയില്‍നിന്ന്‌ ഇറങ്ങിപ്പോവുകയും ചെയ്‌തു. എംഎല്‍എമാര്‍ നിരാഹാരസമരം നടത്തിയിട്ടും വിഷയം ചര്‍ച്ച ചെയ്യാനോ പരിഹരിക്കാനോ തയാറാകാത്ത സര്‍ക്കാര്‍, മാനേജ്‌മെന്റുകള്‍ക്കുവേണ്ടിയാണ്‌ നിലകൊള്ളുന്നതെന്നു പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. തുടര്‍ന്ന്‌ പ്രതിപക്ഷ അംഗങ്ങള്‍ സ്‌പീക്കറുടെ ഡയസിനു മുന്നിലെത്തി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ശ്രദ്ധക്ഷണിക്കലിനായി സ്‌പീക്കര്‍ ജോര്‍ജ്‌ എം.തോമസിനെ വിളിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. തുടര്‍ന്ന്‌ സഭ നിര്‍ത്തിവച്ച്‌ സ്‌പീക്കര്‍ കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നത്തില്‍ സമവായമായില്ല. തുടര്‍ന്ന്‌ വീണ്ടും സഭ ചേര്‍ന്നപ്പോള്‍ പ്രതിപക്ഷനേതാവ്‌ ബഹിഷ്‌കരണം പ്രഖ്യാപിച്ചു. കേരളാ കോണ്‍ഗ്രസ്‌ എമ്മും സഭയില്‍നിന്ന്‌ ഇറങ്ങിപ്പോയി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടുത്തവര്‍ഷം മുതല്‍ സ്വയം പ്രവേശനത്തിന്‌ ഒരു കോളജിനെയും അനുവദിക്കില്ലെന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. കരാര്‍ ഒപ്പിടാത്ത കോളജുകളെ തന്നിഷ്ടത്തിന്‌ വിടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.