Breaking News

Trending right now:
Description
 
Sep 29, 2016

കേരളത്തില്‍ എപിഎല്‍ റേഷനരിക്ക്‌ വില മൂന്നിരട്ടിയാകും

image ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാത്തതിനാല്‍ കേരളത്തിലെ ദാരിദ്ര്യരേഖയ്‌ക്കു മുകളിലുള്ള (എപിഎല്‍) വിഭാഗങ്ങള്‍ക്കു അരിയും ഗോതമ്പും കിട്ടണമെങ്കില്‍ മൂന്നിരട്ടി വില നല്‍കേണ്ടിവരും. തമിഴ്‌നാടിനും ഇതാണവസ്ഥ. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ക്കു റേഷന്‍ ഭക്ഷ്യധാന്യം താങ്ങുവില നിരക്കില്‍ നല്‍കിയാല്‍മതിയെന്നതു കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയുടെ തീരുമാനാണ്‌. ഇതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍കൂടിയ മന്ത്രിസഭാ സമിതി യോഗം അംഗീകരിക്കുകയും ചെയ്‌തു. എപിഎല്‍ വിഭാഗങ്ങള്‍ക്ക്‌ കിലോയ്‌ക്ക്‌ 8.30 രൂപയ്‌ക്കു നല്‍കിയിരുന്ന റേഷന്‍ അരിയുടെ വില 14.24 രൂപ വര്‍ധിപ്പിച്ച്‌ 22.54 രൂപയാക്കി. ഗോതമ്പിന്റെ വിലയും വന്‍ധിപ്പിച്ചു. കിലോയ്‌ക്ക്‌ 6.10 രൂപയ്‌ക്ക്‌ നല്‍കിയിരുന്ന ഗോതമ്പിന്‌ ഇനി 15.25 രൂപ നല്‍കേണ്ടിവരും. ബിപിഎല്‍, അന്ത്യോദയ, അന്നയോജന വിഭാഗങ്ങള്‍ക്കു പഴയനിരക്കില്‍ റേഷന്‍സാധനങ്ങള്‍ ലഭിക്കും. കേരളത്തിലെ 82.31 ലക്ഷം റേഷന്‍ കാര്‍ഡ്‌ ഉടമകളില്‍ 61.54 ലക്ഷവും എപിഎല്‍ വിഭാഗത്തില്‍പെട്ടവരാണ്‌. ഈ രണ്ടുസംസ്ഥാനങ്ങളിലൊഴികെ 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയിട്ടുണ്ട്‌.