Breaking News

Trending right now:
Description
 
Sep 29, 2016

സ്വാശ്രയ മെഡിക്കല്‍കോളജ്‌: നിശ്ചയിച്ച ഫീസില്‍ മാറ്റമില്ലെന്ന്‌ മുഖ്യമന്ത്രി

image സ്വാശ്രയ മെഡിക്കല്‍കോളജുകളില്‍ ഇപ്പോള്‍ നിശ്ചയിച്ച ഫീസ്‌ ഘടനയില്‍ ഒരു മാറ്റവും വരുത്തില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം, സ്വാശ്രയപ്രശ്‌നത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്‌ക്ക്‌ തയാറാണ്‌. കഴിഞ്ഞ അഞ്ചുവര്‍ഷവും സ്വാശ്രയ കോളജ്‌ മാനേജുമെന്റുകള്‍ക്ക്‌ ഇഷ്ടംപോലെ കോഴയും തലവരിപ്പണവും വാങ്ങാന്‍ സൗകര്യം ഉണ്ടായിരുന്നുവെന്നും ആ അവസ്ഥയ്‌ക്കാണ്‌ മാറ്റം ഉണ്ടായതെന്നും പിണറായി വ്യക്തമാക്കി. രാഷ്ട്രീയ സംഘടനയായ കോണ്‍ഗ്രസും യുവജനസംഘടനയായ യൂത്ത്‌ കോണ്‍ഗ്രസും എന്തിനാണ്‌ ഇക്കാര്യത്തില്‍ അസ്വസ്ഥമാകുന്നത്‌- മുഖ്യമന്ത്രി ചോദിച്ചു. കോഴവാങ്ങുന്നു എന്നറിഞ്ഞാല്‍ നിയമവിരുദ്ധമായിത്തന്നെ കണ്ടു കര്‍ശന നടപടി സ്വീകരിക്കും. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക്‌ മുഴുവന്‍ സീറ്റുകളിലേക്കും മെറിറ്റ്‌ അടിസ്ഥാനത്തിലേ പ്രവേശനം നടത്താന്‍ കഴിയൂ.നല്ല റാങ്കിലുള്ളവരെ പിന്നിലാക്കി അവസാന റാങ്കുകാര്‍വരെ പണത്തിന്റെ സ്വാധീനത്തില്‍ പ്രവേശനം നേടുന്ന അവസ്ഥയും ഇപ്പോള്‍ ഇല്ലാതായി. മുമ്പ്‌ എട്ടുലക്ഷം രൂപവരെ കൊടുക്കേണ്ടിയിരുന്ന സ്ഥാനത്ത്‌ രണ്ടരലക്ഷംരൂപ ഫീസ്‌ കൊടുത്താല്‍ മതി എന്നായിട്ടുണ്ട്‌. സ്വാശ്രയ കോളജ്‌ മാനേജുമെന്റുകള്‍ക്ക്‌ ഇഷ്ടംപോലെ കോഴവാങ്ങാന്‍ ഉണ്ടായിരുന്ന അവസരമാണ്‌ സര്‍ക്കാര്‍ അവസാനിപ്പിച്ചത്‌ -പിണറായി വ്യക്തമാക്കി.