Breaking News

Trending right now:
Description
 
Sep 28, 2016

മതവിശ്വാസത്തെ വ്രണപ്പെടുത്തല്‍; ആദം സിനിമയുടെ സംവിധയകന്‌ കോടതി നോട്ടീസ്‌

image ആദം സിനിമ ഈ മാസം 30ന്‌ റിലീസ്‌ ചെയ്യാനിരിക്കെ സംവിധായകന്‍ ഷാബിന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ കൊച്ചി പറവൂര്‍ മുന്‍സിഫ്‌ കോടതിയുടെ നോട്ടീസ്‌. നിര്‍മാതാവ്‌ ജോസ്‌, പൊഡക്ഷന്‍ കണ്‍ട്രോളര്‍, ജില്ലാ കലക്ടര്‍, ചീഫ്‌ സെക്രട്ടറി എന്നിവര്‍ക്കും കോടതിയുടെ നോട്ടീസ്‌ ഉണ്ട്‌. സിനിമയില്‍ ക്രിസ്‌തീയ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്നുകാട്ടി കോതകുളം സ്വദേശി എം.ജെ.വര്‍ഗീസ്‌ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി നോട്ടീസ്‌ അയച്ചത്‌. ബൈബിളില്‍ ചവിട്ടിനിന്നു യേശുക്രിസ്‌തുവിന്റെ തിരുസ്വരൂപം തകര്‍ക്കുന്നതിന്റെയും പള്ളിയില്‍ ക്രൂശിതരൂപം തലകീഴായി തൂക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സിനിമയില്‍ ഉണ്ടെന്നും ക്രിസ്‌തീയ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ്‌ ഇതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ചിത്രത്തിന്റെ റിലീസ്‌ തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ കലക്ടര്‍ക്ക്‌ പരാതി നല്‍കിയെങ്കിലും നടപടിവൈകിയതോടെയാണ്‌ കോടതിയെ സമീപിച്ചത്‌.