Breaking News

Trending right now:
Description
 
Sep 28, 2016

തിരുവനന്തപുരത്ത്‌ ഹര്‍ത്താല്‍; കാട്ടാക്കടയില്‍ ബസിനുനേര്‍ക്ക്‌ കല്ലെറിഞ്ഞു

image സ്വാശ്രയ പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ യുഡിഎഫ്‌ തിരുവനന്തപുരം ജില്ലയില്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. കാട്ടാക്കടയില്‍ കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. നഗരത്തില്‍ കെഎസ്‌ആര്‍ടിസി അടക്കമുള്ള ബസുകള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ സമരക്കാര്‍ക്കു നേരെ സെക്രട്ടറിയേറ്റിനു മുന്നിലടക്കം നടന്ന പൊലീസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്‌ച രാത്രി ചേര്‍ന്ന യുഡിഎഫ്‌ അടിയന്തരയോഗത്തിലാണ്‌ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനമെടുത്തത്‌. മറ്റുജില്ലകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. സ്വാശ്രയ മെഡിക്കല്‍ ഫീസ്‌ വര്‍ധനയ്‌ക്കെതിരെ നിരാഹാര സമരം നടത്തിയ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ്‌ ലാത്തി ചാര്‍ജ്‌ നടത്തുകയും ഗ്രനേഡ്‌ ആക്രമണം നടത്തുകയും ചെയ്‌തിരുന്നു. കെപിസിസി പ്രസിഡന്റ്‌ വി.എം.സുധീരനെപ്പോലെ ഉന്നതനായ നേതാവ്‌ സമരപ്പന്തല്‍ സന്ദര്‍ശിക്കുന്നതിനിടെയാണ്‌ അവിടേക്കു പൊലീസ്‌ ഗ്രനേഡ്‌ എറിഞ്ഞതെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി.