Breaking News

Trending right now:
Description
 
Sep 28, 2016

മുഖ്യമന്ത്രിക്ക്‌ സമനില നഷ്‌ടപ്പെട്ടുവെന്ന്‌ സുധീരന്‍

image മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. അധികാരത്തിന്റെ ലഹരിയില്‍ പിണറായി വിജയന്‌ സമനില നഷ്‌ടപ്പെട്ടുവെന്ന്‌ സുധീരന്‍ പറഞ്ഞു. കാട്ടാള ഭരണത്തിന്‍ കീഴില്‍ നടക്കുന്ന കാര്യങ്ങളാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സമരത്തിനു നേരെ ഉണ്ടായതെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ്‌ സമരമുഖത്തേക്ക്‌ പൊലീസ്‌ ഇരച്ചു കയറിയത്‌. സംസ്ഥാന പൊലീസിലെ ചില അവസരവാദികള്‍ പറയുന്നത്‌ മുഖ്യമന്ത്രി ഏറ്റുപാടുകയാണെന്നും കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തി. ചൊവ്വാഴ്‌ച സെക്രട്ടറിയേറ്റ്‌ മാര്‍ച്ച്‌ നടത്തിയ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ തെരുവുയുദ്ധത്തില്‍ 10 പ്രവര്‍ത്തകര്‍ക്കും അസി.കമ്മീഷണര്‍ ആര്‍.മഹേഷ്‌ ഉള്‍പ്പെടെ അഞ്ചുപൊലീസുകാര്‍ക്കും പരുക്കേറ്റു. സമരപ്പന്തലിനു മുന്നില്‍ പൊലീസ്‌ എറിഞ്ഞ കണ്ണീര്‍വാതകഷെല്‍ പെട്ടിത്തെറിച്ച്‌ ദേഹാസ്വാസ്ഥ്യം ഉണ്ടായ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ഡീന്‍ കൂര്യാക്കോസ്‌, വൈസ്‌ പ്രസിഡന്റ്‌ സി.ആര്‍.മഹേഷ്‌ എന്നിവരെ ആശുപത്രിയിലേക്ക്‌ മാറ്റി. എട്ടുദിവസമായി നിരാഹാരസമരം നടത്തുകയായിരുന്നു ഇവര്‍.